ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ സി.പി.ഐ സ്ഥാനാര്‍ഥി
ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ സി.പി.ഐ സ്ഥാനാര്‍ഥി
ഓങ്ങല്ലൂര്‍ സ്വദേശിയായ മുഹ്‌സിന്‍ സര്‍വകലാശാല സോഷ്യല്‍ വര്‍ക്‌സ് വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) ഗവേഷക വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി പട്ടാമ്പിയില്‍ മത്സരിക്കും. എ.ഐ.എസ്.എഫ് ജെ.എന്‍.യു യൂണിയന്‍ വൈസ് പ്രസിഡന്റാണ്. കേരള സര്‍വകലാശാലയില്‍ നിന്ന് ബിഎസ്‌സി ഇലക്ട്രോണിക്‌സും എം.എസ്.ഡബ്ല്യുവും പൂര്‍ത്തിയാക്കിയാണ് മുഹ്‌സിന്‍ ജെ.എന്‍.യുവില്‍ എത്തുന്നത്.
സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനും രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത കനയ്യ കുമാറിന്റെ സഹപ്രവര്‍ത്തകനാണ്. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശിയായ മുഹ്‌സിന്‍ സര്‍വകലാശാല സോഷ്യല്‍ വര്‍ക്‌സ് വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്. പട്ടാമ്പി മണ്ഡലം കമ്മറ്റിയും യുവജന വിഭാഗവും മുഹ്‌സിന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.
2011 ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ കെ.പി.സുരേഷ് രാജിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ സി.പി. മുഹമ്മദ് 12,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Adjust Story Font
16