Quantcast

ചരക്ക്സേവന നികുതി നടപടികള്‍ കൃത്യമായി നടപ്പിലാകാത്തത് കയറ്റുമതി വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു

MediaOne Logo

Jaisy

  • Published:

    6 Jun 2018 6:41 AM GMT

ചരക്ക്സേവന നികുതി നടപടികള്‍ കൃത്യമായി നടപ്പിലാകാത്തത് കയറ്റുമതി വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു
X

ചരക്ക്സേവന നികുതി നടപടികള്‍ കൃത്യമായി നടപ്പിലാകാത്തത് കയറ്റുമതി വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു

കയറ്റുമതി വ്യാപാരികള്‍ക്ക് തിരികെ നല്‍കേണ്ട തുക സംബന്ധിച്ച് സര്‍ക്കാരിന്റെ കയ്യില്‍ കൃത്യമായി കണക്കുകളില്ല

ജിഎസ്ടി നടപ്പിലായി 6 മാസം പിന്നിടുമ്പോഴും ചരക്ക്സേവന നികുതി നടപടികള്‍ കൃത്യമായി നടപ്പിലാകാത്തത് കയറ്റുമതി വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. കയറ്റുമതി വ്യാപാരികള്‍ക്ക് തിരികെ നല്‍കേണ്ട തുക സംബന്ധിച്ച് സര്‍ക്കാരിന്റെ കയ്യില്‍ കൃത്യമായി കണക്കുകളില്ല. ജിഎസ്ടി റിട്ടേണ് സമര്‍പ്പിക്കാനുള്ള സോഫ്റ്റ് വെയറിന്റെ തകരാറിനും ഇതുവരെ പരിഹാരമായിട്ടില്ല.

കയറ്റുമതിക്കായി വാങ്ങുന്ന വസ്തുക്കള്‍ക്ക് കച്ചവടക്കാരോ നിര്‍മാതാക്കളോ ജിഎസ്ടി മുന്‍കൂറായി അടക്കുകയും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ തിരികെ ലഭിക്കുകയും ചെയ്യും എന്നതാണ് നിയമം. ജിഎസ്ടിക്ക് മുന്‍പ് കയറ്റുമതിക്കായുള്ള വസ്തുക്കള്‍ക്ക് എക്സൈസ് ഡ്യൂട്ടിയും വാറ്റും അടക്കേണ്ടതില്ലായിരുന്നു. ഇപ്പോള്‍ റീ ഫണ്ട് ആപ്ലിക്കേഷന്‍ സമര്‍പ്പിച്ച ശേഷം തുക തിരികെ വാങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ തുക കൃത്യമായി തിരികെ നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. മാത്രമല്ല എത്ര രൂപ റിട്ടേണ്‍ ചെയ്യാനുണ്ടെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ല. ഇത് സംബന്ധിച്ച രൂപരേഖ തയാറാക്കികൊണ്ടിരിക്കെയാണെന്നാണ് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത്.

സോഫ്റ്റ് വെയര്‍ തകരാര്‍ കാരണം നികുതി കൃത്യസമയത്ത് അടക്കാന്‍ കഴിയാത്ത പ്രശ്നവും തുടരുകയാണ്. നികുതി വൈകിയതിന്റെ പേരില്‍ ഒരു ദിവസം 200 രൂപയാണ് ഇത്തരത്തില്‍ പിഴ അടക്കേണ്ടി വരുന്നത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ പിഴ ഇനത്തില് കോടിക്കണക്കിന് രൂപ പിരിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ചും കൃത്യമായ കണക്കുകളില്ല. ഈ തുക തിരികെ നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഈ ഉറപ്പും പാലിക്കപ്പെട്ടില്ല. ഈ വിഷയത്തില്‍ ജി എസ് ടി കൌണ്‍സില്‍ ഉറപ്പ് പാലിക്കണമെന്നും തുക റീഫണ്ട് ചെയ്ത് ലഭിക്കാനുള്ള നടപടികള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. നികുതി നികുതി റിട്ടേണ്‍ സമര്‍പ്പണം എത് മാസത്തേത് വരെ പൂര്‍ത്തിയിട്ടുണ്ട് എന്ന ചോദ്യത്തിന് ജിഎസ്ടി നെറ്റ് വര്‍ക്കിന് മറുപടിയുമില്ല.

TAGS :

Next Story