ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് നേരെ വെടിവെപ്പ്; പരിക്ക് ഗുരുതരം
ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് നേരെ വെടിവെപ്പ്; പരിക്ക് ഗുരുതരം
കശിഫ് ജമീലിന് വെടിയേറ്റത് രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ; ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് പൊലീസ്
ഉത്തർപ്രദേശിലെ ഗോരഖ്പൂർ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോക്ടർ കഫീൽ ഖാന്റെ സഹോദരൻ കശിഫ് ജമാലിന് വെടിയേറ്റു. ഗുരുതരാവസ്ഥയിലായ കശിഫ് ജമാലിനെ ഗോരഖ്പൂറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തിൽ നിന്നും രണ്ട് വെടിയുണ്ടകൾ കണ്ടെടുത്തു.
ഗോരഖ്പൂറിൽ ബിസിനസുകാരനായ കശിഫ് ജമാല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. കശിഫ് ജമാല്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലെത്തി രണ്ടംഗ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തവണ വെടി വെച്ചെന്നാണ് റിപ്പോർട്ടുകൾ. വലത് നെഞ്ചിലും കയ്യിലും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ കശിഫ് ജമാലിനെ ഗോരഖ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ ദുർഗബ്ദി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ ഗോരഖ്പൂരിലെ ബി ആര്‍ ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കള്ള കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാന് ഈ വർഷം എപ്രിലിൽ ആണ് ജാമ്യം ലഭിച്ചത്. ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചതിന് പിന്നാലെയാണ് കഫീല്‍ ഖാനെ കേസില്‍ കുടുക്കിയത്. ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷവും തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് നേരത്തെ കഫീൽ ഖാൻ ആരോപിച്ചിരുന്നു.
Adjust Story Font
16