Quantcast

വാജ്പേയി ആശുപത്രിയില്‍; വൃക്കസംബന്ധമായ അസുഖമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

MediaOne Logo

Sithara

  • Published:

    15 Jun 2018 9:50 AM GMT

വാജ്പേയി ആശുപത്രിയില്‍; വൃക്കസംബന്ധമായ അസുഖമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
X

വാജ്പേയി ആശുപത്രിയില്‍; വൃക്കസംബന്ധമായ അസുഖമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിച്ചു.

മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിച്ചു. എ ബി വാജ്പേയിക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് എയിംസ് ആശുപത്രി അറിയിച്ചു. അണുബാധയുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കാര്‍ഡിയോ ഐസിയുവില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. 2009 മുതല്‍ സജീവ രാഷ്ടീയത്തില്‍ നിന്ന് പിന്മാറിയ വാജ്പേയി ഡല്‍ഹിയിലെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുകയാണ്.

TAGS :

Next Story