ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം; കേജ്‍രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം; കേജ്‍രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു
ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തില്‍ ലഫ്റ്റനന്‍ ഗവര്‍ണര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. അതിനിടെ അരവിന്ദ് കേജ്‍രിവാളും മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു.
സമരത്തിലുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ എന്നിവരെ മെഡിക്കല്‍ സംഘമെത്തി വൈദ്യപരിശോധന നടത്തി. ഐഎസ് ഉദ്യോഗസ്ഥരുടെ സമരം സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കേജ്‍രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഐഎസ് ഉദ്യോഗസ്ഥരുടെ മേല്‍ എല്ലാ അധികാരവും കേന്ദ്ര സര്‍ക്കാരിനാണ്. സമരം ഡല്‍ഹിയില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള ഭരണപ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇടപെടേണ്ട ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മൌനം പാലിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും മന്ത്രിമാരും ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് സഹകരിക്കുന്നതില്‍ തീരുമാനമുണ്ടാകാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലാണ് കേജ്‍രിവാള്‍. സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ബിജെപിയില്‍ വിമത ശബ്ദമുയര്‍ത്തിയ നേതാവ് യശ്വന്ത് സിന്‍ഹ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ സര്‍ക്കാരിന്റെ സമരത്തെ പിന്തുണച്ചിട്ടുണ്ട്.
Adjust Story Font
16