ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടത് ഹിന്ദുവിരുദ്ധയായതിനാല്‍; പ്രതിയുടെ മൊഴി പുറത്ത്
ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടത് ഹിന്ദുവിരുദ്ധയായതിനാല്‍; പ്രതിയുടെ മൊഴി പുറത്ത്
ഹിന്ദുവിരുദ്ധയായതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് അറസ്റ്റിലായ നവീന്‍ കുമാര്‍.
ഹിന്ദുവിരുദ്ധയായതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് അറസ്റ്റിലായ നവീന്‍ കുമാര്‍. പൊലീസ് ചോദ്യംചെയ്തപ്പോഴാണ് നവീന്‍ ഇക്കാര്യം പറഞ്ഞത്. ഗൗരി ലങ്കേഷിനെ കൊല്ലാന്‍ വെടിയുണ്ടകള്‍ എത്തിച്ചുകൊടുത്തയാളാണ് ഹിന്ദു യുവ സേന നേതാവായ നവീന്‍ കുമാറെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
നവീന്‍ കുമാറിന്‍റെ 12 പേജുള്ള മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദു ജനഗ്രതി സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് പ്രവീണ്‍ എന്നൊരു വ്യക്തി കുറച്ച് വെടിയുണ്ടകള്‍ വേണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് നവീന്‍റെ മൊഴിയില്‍ പറയുന്നു. താന്‍ ചില വെടിയുണ്ടകള്‍ കാണിച്ചപ്പോള്‍ ഈ വെടിയുണ്ടകള്‍ പോരാ, നല്ലത് വേണമെന്ന് പ്രവീണ്‍ പറഞ്ഞു. വെടിയുണ്ടകള്‍ ഗൗരി ലങ്കേഷിനെ കൊല്ലാനാണെന്നും ഹിന്ദുവിരുദ്ധയായതിനാലാണ് അവരെ കൊല്ലുന്നതെന്നും പ്രവീണ്‍ തന്നോട് പറഞ്ഞതായി നവീന്‍ കുമാറിന്‍റെ മൊഴിയിലുണ്ട്.
പുതിയ വെടിയുണ്ടകള്‍ വാങ്ങി നല്‍കാന്‍ പ്രവീണുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് നവീന്‍ കുമാര്‍ അവകാശപ്പെട്ടു. സെപ്തംബര്‍ 5ന് ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടെന്ന് പത്രവാര്‍ത്തയിലൂടെയാണ് താന്‍ അറിഞ്ഞതെന്നും നവീന്‍ മൊഴി നല്‍കി. പ്രൊഫസര്‍ ഭഗവാനെ കൊല്ലാന്‍ ഹിന്ദുതീവ്രവാദികള്‍ നടത്തിയ ഗൂഢാലോചനയിലും നവീന്‍ പങ്കാളിയായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു.
Adjust Story Font
16