Quantcast

2019ന് മുന്‍പ് ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കിയാല്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കും: കെജ്‍രിവാള്‍

MediaOne Logo

Sithara

  • Published:

    18 Jun 2018 6:21 AM GMT

2019ന് മുന്‍പ് ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കിയാല്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കും: കെജ്‍രിവാള്‍
X

2019ന് മുന്‍പ് ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കിയാല്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കും: കെജ്‍രിവാള്‍

2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ ഡല്‍ഹിക്കാരുടെ വോട്ട് ബിജെപിക്ക് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ ഡല്‍ഹിക്കാരുടെ വോട്ട് ബിജെപിക്ക് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിജെപിക്കായി പ്രചാരണത്തിനിറങ്ങും. സംസ്ഥാന പദവി നല്‍കിയില്ലെങ്കില്‍ ബിജെപിക്കാര്‍ ഡല്‍ഹി വിടണമെന്ന് ജനങ്ങള്‍ ബോര്‍ഡ് വെയ്ക്കുമെന്നും കെജ്‌രിവാള്‍ നിയമസഭയില്‍ പറഞ്ഞു.

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി. നിയമസഭാ പ്രത്യേക സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് കെജ്‍രിവാള്‍ ഈ പരാമര്‍ശം നടത്തിയത്.

പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ എഎപി അധികാരത്തിലേറിയത് മുതല്‍ ഏറ്റുമുട്ടുകയാണ്. സംസ്ഥാന പദവിക്കായുള്ള സമരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോടാണ് കെജ്‍രിവാള്‍ വിശേഷിപ്പിച്ചത്. ക്വിറ്റ് ഇന്ത്യ സമരത്തിന് സമാനമായി ക്വിറ്റ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സമരം എഎപി തുടങ്ങുമെന്നും കെജ്‍രിവാള്‍ വിശദീകരിച്ചു.

TAGS :

Next Story