പട്ടാപ്പകല്‍ ജ്വല്ലറി കൊള്ളയടിച്ച് ജ്വല്ലറി ഉടമയെ വധിച്ചു
പട്ടാപ്പകല്‍ ജ്വല്ലറി കൊള്ളയടിച്ച് ജ്വല്ലറി ഉടമയെ വധിച്ചു
മക്കള്‍ക്ക് ജീവിക്കാനുള്ളത് വെച്ചിട്ട് ബാക്കിയെടുത്തോളൂ എന്ന അപേക്ഷ അവഗണിച്ച് ജ്വല്ലറി കവര്‍ച്ചാസംഘം ജ്വല്ലറി ഉടമയെ വധിച്ചു.
മക്കള്‍ക്ക് ജീവിക്കാനുള്ളത് വെച്ചിട്ട് ബാക്കിയെടുത്തോളൂ എന്ന അപേക്ഷ അവഗണിച്ച് ജ്വല്ലറി കവര്‍ച്ചാസംഘം ജ്വല്ലറി ഉടമയെ വധിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ആകാശ് നഗറില്‍ പട്ടാപ്പകലാണ് കവര്‍ച്ചയും കൊലപാതകവും നടന്നത്. 13 വയസ്സുള്ള മകന്റെ മുന്‍പില്‍ വെച്ചാണ് ജ്വല്ലറി ഉടമയായ ഹേമന്ത് കൌശലിനെ കവര്‍ച്ചാ സംഘം വെടിവെച്ച് കൊന്നത്.
ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്ന് പേരാണ് കവര്‍ച്ചയും കൊലപാതകവും നടത്തിയത്. കവര്‍ച്ചാസംഘം ജ്വല്ലറിയിലുള്ളവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് ജ്വല്ലറി ഉടമയായ ഹേമന്തിന്‍റെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനും ജ്വല്ലറിയിലുണ്ടായിരുന്നു. തന്റെ നേരെ അക്രമികള്‍ തോക്കുചൂണ്ടിയതോടെ സ്വര്‍ണമെല്ലാം എടുത്ത് വെറുതെ വിടാന്‍ അച്ഛന്‍ അപേക്ഷിക്കുകയായിരുന്നുവെന്ന് മകന്‍ പറഞ്ഞു.
മക്കള്‍ക്ക് ജീവിക്കാനുള്ളത് വെച്ചിട്ട് ബാക്കിയെല്ലാം എടുത്തോളാന്‍ അപേക്ഷിച്ച അച്ഛനോട് അക്രമികള്‍ ഒരു ദയയും കാണിച്ചില്ലെന്നും നിരവധി തവണ വെടിയുതിര്‍ത്തെന്നും മകന്‍ പറഞ്ഞു. അക്രമികള്‍ സ്ഥലംവിട്ട ഉടന്‍ മകന്‍ ഓട്ടോറിക്ഷയില്‍ അച്ഛനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.
Adjust Story Font
16