Quantcast

ജമ്മുകാശ്മീരില്‍ ഗവര്‍ണറുടെ ഭരണം

ഉന്നത തല യോഗം വിളിച്ച് ഗവര്‍ണര്‍ സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തി.

MediaOne Logo

Web Desk

  • Published:

    20 Jun 2018 12:57 PM GMT

ജമ്മുകാശ്മീരില്‍ ഗവര്‍ണറുടെ ഭരണം
X

ജമ്മുകാശ്മീരില്‍ ഗവര്‍ണറുടെ ഭരണം പ്രഖ്യാപിച്ചു. ഉന്നത തല യോഗം വിളിച്ച് ഗവര്‍ണര്‍ സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തി. സംസ്ഥാനത്ത് ഇന്ന് വിഘടനവാദികള്‍ പ്രഖ്യാപിച്ച ബന്ദ് തുടരുകയാണ്.

ജമ്മുകാശ്മീരിലെ സ്ഥതിഗതികള്‍ വഷളായതിന്‍റെ മുഴുവന്‍ ഉത്തവാദിത്വവും പി.ഡി.പിയില്‍ ആരോപിച്ച് ഇന്നലെയാണ് സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചത്. ഇതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു. ഇനിയൊരുമായും സഖ്യത്തിനില്ലെന്നും വ്യക്തമാക്കി. പ്രതിപക്ഷ കക്ഷിയായിരുന്ന നാഷണല്‍ കോണ്‍ഫ്രണ്‍സും സര്‍ക്കാരുണ്ടാക്കാനില്ലെന്ന് നിലപാടെടുത്തു. ഇന്ന് ചുമതലയേറ്റതിന് പിന്നാലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഉന്നതതല യോഗം വിളിച്ചു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും മുതിര്‍ന്ന സൈനിക ഉദ്ദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. അതിനിടെ അതിര്‍ത്തി മേഖലയായ പൂഞ്ചില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനികന്‍ ഔറംഗസേബിന്‍റെ വീട് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശിച്ചു.

കശീമിരില്‍ ഇന്ന് ഹുറിയ്യയത്ത് കോണ്‍ഫ്രണ്‍സ് അടക്കമുള്ള വിഘടന വാദി സംഘടനകള്‍ സംയുക്തമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഷുജാഅത്ത് ബുഹാരിയുടെ വധം, സൈനിക നടപടിയില്‍ പ്രദേശവാസികള്‍ കൊല്ലപ്പട്ട സംഭവം എന്നിവയില്‍ പ്രധിഷേധിച്ചാണ് ബന്ദ്.

TAGS :

Next Story