ചാര്‍ജ്ജിങിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ക്രാഡില്‍ ഫണ്ട് സി.ഇ.ഒ കൊല്ലപ്പെട്ടു
ബെഡ്റൂമിലെ കിടക്കക്ക് സമീപത്താണ് രണ്ടു ഫോണുകൾ ചാർജ് ചെയ്യാൻ വച്ചിരുന്നത്.
ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് ക്രാഡില്‍ ഫണ്ട് സി.ഇ.ഒ മരിച്ചു. കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് നസ്‌റിന്‍ ഹസന്‍ മരിച്ചത്. കിടക്കാന്‍ നേരം ബെഡിനരികെ ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട രണ്ടു സ്മാര്‍ട് ഫോണുകളില്‍ ഒന്നാണു പൊട്ടിത്തെറിച്ചതെന്നാണു റിപ്പോര്‍ട്ട്. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കിടക്കക്കു തീപിടിച്ചാണ് നസ്‌റിന്‍ മരിച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, തീപിടിച്ച ബെഡ്‌റൂമില്‍ അകപ്പെട്ട് പുക ശ്വസിച്ചാണ് നസ്‌റിന്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. ഏതു ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. മലേഷ്യന്‍ ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ക്രാഡില്‍ ഫണ്ട്, രാജ്യത്തെ ആദ്യകാല സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ഒന്നാണ്.
Next Story
Adjust Story Font
16