‘ഞാന്‍ മന്ത്രിയാണ്, എനിക്ക് ഇന്നോവ വേണ്ട, ഫോര്‍ച്യൂണര്‍ തന്നെ വേണം’
നിയമം കാറ്റിപറത്തി നിരത്തുകളില്‍ പൊതുജനത്തിന്‍റെ ജീവന് ഭീഷണിയായി പറക്കണമെന്നത് ചില മന്ത്രിമാര്‍ക്ക് വാശിയാണ്. താന്‍ മന്ത്രിയാണ്, തനിക്കെന്തുമാകാം, നിയമമൊന്നും തനിക്ക് ബാധകമല്ല എന്നാണ് ഇക്കൂട്ടരുടെ
നിയമം കാറ്റിപറത്തി നിരത്തുകളില്‍ പൊതുജനത്തിന്‍റെ ജീവന് ഭീഷണിയായി പറക്കണമെന്നത് ചില മന്ത്രിമാര്‍ക്ക് വാശിയാണ്. താന്‍ മന്ത്രിയാണ്, തനിക്കെന്തുമാകാം, നിയമമൊന്നും തനിക്ക് ബാധകമല്ല എന്നാണ് ഇക്കൂട്ടരുടെ നിലപാട്. വേറൊരു കൂട്ടര്‍ക്ക് ഔദ്യോഗിക വാഹനത്തിന്‍റെ ആഢംബരം കുറഞ്ഞുപോയാലാണ് പ്രശ്നം. ഇന്നോവയൊക്കെ അവര്‍ക്ക് ചെറുത്. അത്രയൊന്നും ആഢംബരം പോര.
കര്‍ണാടക ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ അഹമ്മദാണ് ഏറ്റവുമൊടുവില്‍ തനിക്ക് സഞ്ചരിക്കാന്‍ ഇന്നോവ മതിയാകില്ലെന്നും മികച്ച യാത്രാസുഖമുള്ള എസ്‍യുവി തന്നെ വേണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ അധികാരത്തിലേറിയ കുമാരസ്വാമി മന്ത്രിസഭയിലെ പ്രധാനിയാണ് സമീര്‍ അഹമ്മദ്. പണ്ടുമുതല്‍ വലിയ വാഹനങ്ങളിലാണ് തനിക്ക് യാത്ര ചെയ്ത് ശീലം. ഇന്നോവ താരതമ്യേന ചെറുതാണ്. അതുകൊണ്ടാണ് കുറച്ച് കൂടി വലിയ എസ്‍യുവി ഔദ്യോഗിക വാഹനമായി അനുവദിക്കാന്‍ ആവശ്യപ്പെട്ടത്. ‘മന്ത്രിസഭ ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നതു കൊണ്ട് മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ ഉപയോഗിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കിട്ടിയാലും മതി. സാധാരണ വണ്ടിയിലൊക്കെ യാത്ര ചെയ്താല്‍ ആരും എന്നെ ശ്രദ്ധിക്കില്ല. വലുതും ആഢംബര തനിമയുമുള്ള വാഹനത്തില്‍ യാത്ര ചെയ്താലേ ജനങ്ങള്‍ എന്നെ ശ്രദ്ധിക്കൂ. ഞാന്‍ മന്ത്രിയല്ലേ, എനിക്ക് വലിയ വാഹനം തന്നെ വേണ്ടേ ? - സമീര്‍ ചോദിക്കുന്നു. ചെലവു ചുരുക്കല്‍ നടപടികളുമായി കുമാരസ്വാമി മുന്നോട്ടുപോകുമ്പോഴാണ് സ്വന്തം മന്ത്രിയുടെ ഈ വിവിഐപി ആവശ്യം.
Adjust Story Font
16