Quantcast

പാസ്‍പോർട്ട് പുതുക്കാന്‍ മതംമാറാന്‍ ആവശ്യപ്പെട്ട ഓഫീസറെ സ്ഥലംമാറ്റി, ദമ്പതികള്‍ക്ക് പാസ്പോര്‍ട്ട് നല്‍കി 

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    22 Jun 2018 5:24 AM GMT

പാസ്‍പോർട്ട് പുതുക്കാന്‍ മതംമാറാന്‍ ആവശ്യപ്പെട്ട ഓഫീസറെ സ്ഥലംമാറ്റി, ദമ്പതികള്‍ക്ക് പാസ്പോര്‍ട്ട് നല്‍കി 
X

പാസ്‍പോർട്ട് പുതുക്കാന്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന് മിശ്രവിവാഹിതരോട് ആവശ്യപ്പെട്ട ഓഫീസറെ സ്ഥലംമാറ്റി. ലഖ്നൌവിലെ പാസ്പോര്‍ട്ട് ഓഫീസര്‍ വികാസ് മിശ്രയെയാണ് സ്ഥലംമാറ്റിയത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും വ്യക്തമാക്കി. പരാതിക്കാരായ ദമ്പതികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കിനല്‍കുകയും ചെയ്തു.

തൻവി സേഥ് - മുഹമ്മദ് അനസ് സിദ്ദിഖി ദമ്പതികളാണ് പരാതിയുമായി രംഗത്തെത്തിയത്. മുസ്‍ലിമായ തന്റെ ഭർത്താവ് മതം മാറിയാൽ മാത്രമേ തനിക്കും പാസ്‍പോർട്ട് പുതുക്കികിട്ടൂവെന്ന് പറഞ്ഞ് പാസ്‍പോർട്ട് സേവാ കേന്ദ്രത്തിലെ ഓഫീസര്‍ വികാസ് മിശ്ര അപമര്യാദയായി പെരുമാറിയെന്നായിരുന്നു തൻവി സേഥിന്റെ പരാതി. സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ദമ്പതികള്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തെറിഞ്ഞത്.

11 വര്‍ഷമായി വിവാഹം കഴിച്ചിട്ടെന്നും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നത് ആദ്യമായാണെന്നും തന്‍വി പറഞ്ഞു. ഇനി ആര്‍ക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കട്ടെയെന്നും പാസ്പോര്‍ട്ട് ഏറ്റുവാങ്ങി തന്‍വി വിശദമാക്കി.

TAGS :

Next Story