Quantcast

ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നു; പരാതിയുമായി ദേശീയ സ്കേറ്റിംഗ് ചാമ്പ്യന്‍

സ്കേറ്റിംഗില്‍ നിരവധി ദേശീയ ടൂര്‍ണമെന്റുകളില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിട്ടുള്ള താരമാണ് രുചിക

MediaOne Logo

Web Desk

  • Published:

    23 Jun 2018 5:38 AM GMT

ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നു; പരാതിയുമായി ദേശീയ സ്കേറ്റിംഗ് ചാമ്പ്യന്‍
X

ഭര്‍ത്താവും കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദേശീയ സ്കേറ്റിംഗ് ചാമ്പ്യന്‍ രുചിക ജെയിന്‍ പൊലീസില്‍ പരാതി നല്‍കി. ഹൈദരാബാദിലെ ബെഗുപ്റ്റ് വനിതാ പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയാണ് ഭര്‍ത്താവ് അക്ഷയ് കത്തേറിയക്കെതിരെ പരാതി നല്‍കിയത്.

സ്കേറ്റിംഗില്‍ നിരവധി ദേശീയ ടൂര്‍ണമെന്റുകളില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിട്ടുള്ള താരമാണ് രുചിക. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നായിരുന്നു ഇവരുടെ വിവാഹം. അന്നു മുതല്‍ ഭര്‍ത്താവ് തന്നെ അവഗണിക്കുന്നതായി രുചിക പറയുന്നു. രാത്രി പുറത്തുപോയാല്‍ പിറ്റേ ദിവസം രാവിലെയാണ് ഭര്‍ത്താവ് വീട്ടില്‍ വരുന്നത്. അക്ഷയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു സ്ത്രീയുമായി നിരന്തരം ചാറ്റ് ചെയ്യുന്നതും സംസാരിക്കുന്നതും ശ്രദ്ധയില്‍പെട്ടതായി രുചികയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തനിക്ക് മാനസികരോഗമുള്ളതായി അവര്‍ ആരോപിച്ചു. കൂടാതെ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി രുചിക പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അക്ഷയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ബെഗുപ്റ്റ് പൊലീസ് അറിയിച്ചു.

TAGS :

Next Story