യുപിയില്‍ മദ്രസാ അദ്ധ്യാപകന്റെ പേരിലെ പ്രചാരണം വ്യാജമെന്ന് തെളിഞ്ഞു
ഹിന്ദുമതത്തെ ഇകഴ്ത്തിക്കാട്ടി യുപിയില്‍ മദ്രസാ അദ്ധ്യാപകന്‍ ക്ലാസെടുക്കുന്നുവെന്ന് വ്യാജ പ്രചാരണം.
ഹിന്ദുമതത്തെ ഇകഴ്ത്തിക്കാട്ടി യുപിയില്‍ മദ്രസാ അദ്ധ്യാപകന്‍ ക്ലാസെടുക്കുന്നുവെന്ന് വ്യാജ പ്രചാരണം. ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് വ്യാജ ചിത്രം നിര്‍മ്മിച്ചതെന്ന് കണ്ടെത്തി. വീ സപ്പോര്‍ട്ട് നരേന്ദ്ര മോദി തുടങ്ങി സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലാണ് വ്യാജ ചിത്രം വ്യാപകമായി പ്രചരിച്ചത്. ഹിന്ദുമതത്തെ താഴ്ത്തി ബ്ലാക്ക്‌ബോര്‍ഡില്‍ അദ്ധ്യാപകന്‍ എഴുതി വിശദീകരിക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. 2018 ഏപ്രില്‍ 10ന് നടന്ന സംഭവമാണ്. എന്നാല്‍ അദ്ധ്യാപകന്‍ പഠിപ്പിക്കുന്നത് പ്രചരിപ്പിക്കപ്പെട്ടത് പോലെ അല്ല.
ഗോരഖ്പൂരിലെ ദാറുല്‍ ഉലൂം ഹുസൈനി മദ്രസയിലേതാണ് ചിത്രം. അറബികിനും ഇംഗ്ലീഷിനും പുറമെ സംസ്‌കൃതം കൂടി പഠിപ്പിക്കുന്ന കേന്ദ്രമാണിത്. ഈ മദ്രസയുടെ പ്രത്യേകത സംസ്‌കൃതം കൂടി പഠിപ്പിക്കുന്നു എന്നതാണ്. സംസ്ഥാനത്ത് മദ്രസയില്‍ സംസ്‌കൃതം പഠിപ്പിക്കുന്നത് ഇതാദ്യമാണ്. അതിനാല്‍ തന്നെ പ്രാദേശിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ റിപ്പോര്‍ട്ടിലെ ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്.
അത്തരത്തിലൊരു മദ്രസയെ അപകീര്‍ത്തിപ്പെടുത്താനാണ് വ്യാജ ചിത്രം പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും സംഭവം പൊളിഞ്ഞതോടെ വ്യാജ ചിത്രം ഉപയോഗിച്ചുള്ള ഒരു പ്രചാരണം കൂടിയാണ് പൊളിഞ്ഞത്.
Adjust Story Font
16