Quantcast

കഴുത്തറുത്ത് വഴിയില്‍ തള്ളി, പിന്നെ കാര്‍ കയറ്റിയിറക്കി; മേജറുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍

തെക്ക്​ പടിഞ്ഞാറൻ ഡൽഹിയിൽ സൈനിക മേജറുടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കന്റോണ്‍മെന്റ്​ മേഖലക്ക്​ സമീപമുള്ള ബ്രാർ ചത്വരത്തിലാണ്​ 30 കാരിയായ സ്ത്രീയെ കഴുത്തറുത്ത് കൊന്ന നിലയിൽ

MediaOne Logo

Web Desk

  • Published:

    24 Jun 2018 4:41 AM GMT

കഴുത്തറുത്ത് വഴിയില്‍ തള്ളി, പിന്നെ കാര്‍ കയറ്റിയിറക്കി; മേജറുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍
X

തെക്ക്പ ടിഞ്ഞാറൻ ഡൽഹിയിൽ സൈനിക മേജറുടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കന്റോണ്‍മെന്‍റ് മേഖലക്ക് സമീപമുള്ള ബ്രാർ ചത്വരത്തിലാണ് 30 കാരിയായ സ്ത്രീയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ ഫിസിയോതെറാപ്പിക്കായി ഡല്‍ഹി കന്റോണ്‍മെന്റിലെ ബേസ് ആശുപത്രിയിലേക്ക് പോയതായിരുന്നു സ്ത്രീ. മരണം സംഭവിച്ച് അരമണിക്കൂറോളം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മേജർക്ക് അനുവദിച്ച ഔദ്യോഗിക വാഹനത്തിലാണ് ഇവരെ ആശുപത്രിക്ക് മുന്നിൽ ഇറക്കിയത്. തിരികെ കൂട്ടിക്കൊണ്ടുവരാന്‍ ചെന്നപ്പോൾ ഇന്ന് അവര്‍ ഫിസിയോ തെറാപ്പിക്ക് എത്തിയിട്ടില്ലെന്ന മറുപടിയാണ് മേജറുടെ ഡ്രൈവര്‍ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഇതിനിടെ പ്രദേശവാസികളാണ് മൃതദേഹം റോഡില്‍ കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് മേജറെ വിവരമറിയിച്ചു.

മൃതദേഹത്തിനു മുകളിലൂടെ കാർ കയറിയിറക്കിയ അടയാളങ്ങളുമുണ്ടായിരുന്നു. കഴുത്തറുത്ത കൊലയാളി ഇവരുടെ ശരീരം റോഡില്‍ തള്ളിയ ശേഷം വാഹനം കയറ്റിയിറക്കിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. ആശുപത്രിക്ക് മുന്നിൽ ഇറങ്ങിയശേഷം ഇവർ അവിടെ നിന്ന് ഒരു കാറിൽ കയറിപോകുന്നത് കണ്ടവരുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . സ്ത്രീയുടെ ഫോണിലെ കോൾ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story