മുംബൈയില്‍ കനത്ത മഴ; എം ജി റോഡില്‍ മരം വീണ് രണ്ട് പേര്‍ മരിച്ചു
റെയില്‍പാതകളിലും സ്റ്റേഷനുകളിലും വെളളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു
മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. റെയില്‍പാതകളിലും സ്റ്റേഷനുകളിലും വെളളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുകയാണ്. മുംബൈ എം ജി റോഡില്‍ മരം വീണ് രണ്ട് പേര്‍ മരിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെ രാത്രി മുതല്‍ വ്യാപകമായി പെയ്യുന്ന മഴ ഇപ്പോഴും തുടരുകയാണ്. ചെമ്പൂര്‍, അന്ധേരി, ധാരാവി തുടങ്ങി പല പ്രദേശങ്ങളിലും വെള്ളം കയറി. റെയില്‍പാതകളിലും സ്റ്റേഷനുകളും വെള്ളക്കെട്ടുള്ളത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി.
മഴ മൂലം മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വെ 30 മിനിറ്റോളം അടച്ചിടേണ്ടി വന്നു. മുംബൈ എംജി റോഡില്‍ മരം കടപുഴകി വീണ് രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ മെട്രോ സിനിമക്ക് സമീപമാണ് അപകടമുണ്ടായത്. കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പ് വ്യക്തമാക്കുന്നത്. ഗുജറാത്തിലും കനത്ത മഴ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിരിക്കുകയാണ്
Adjust Story Font
16