വിവാഹ സത്ക്കാരത്തിന് പാത്രം തികഞ്ഞില്ല; തുടര്‍ന്നുണ്ടായ കയ്യേറ്റത്തില്‍ ഒരാള്‍ മരിച്ചു
ഇരുപതുകാരനായ വിശാലാണ് കൊല്ലപ്പെട്ടത്
വിവാഹ സത്ക്കാരത്തിന് പാത്രം തികയാത്തതിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബാലിയയിലുള്ള വിക്രംപൂരിലെ ഒരു വിവാഹ ചടങ്ങിലാണ് ഈ അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. ഇരുപതുകാരനായ വിശാലാണ് കൊല്ലപ്പെട്ടത്.
വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ചെറുപലഹാരങ്ങള്‍ വിളമ്പുമ്പോഴാണ് പാത്രം തികയാതെ വന്നത്. ഇതിനെത്തുടര്‍ന്ന് ആളുകള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സംഘട്ടനത്തില്‍ കലാശിക്കുകയും ചെയ്തതായി മണിയാര്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ നാന്‍ഹു യാദവ് പറഞ്ഞു.
Next Story
Adjust Story Font
16