സീറ്റിനെ ചൊല്ലി തര്‍ക്കം: ബിഹാറില്‍ ജെഡിയു - ബിജെപി ബന്ധം പ്രതിസന്ധിയില്‍
ബിഹാറില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ തങ്ങള്‍ മത്സരിക്കുമെന്നും വേണമെങ്കില്‍ ബിജെപിക്ക് തനിച്ച് മത്സരിക്കാമെന്നും ജെഡിയു
ബിഹാറില്‍ ജെഡിയു - ബിജെപി ബന്ധം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ബിഹാറില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ തങ്ങള്‍ മത്സരിക്കുമെന്നും വേണമെങ്കില്‍ ബിജെപിക്ക് തനിച്ച് മത്സരിക്കാമെന്നും ജെഡിയു നേതാക്കള്‍ വ്യക്തമാക്കി. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് ജെഡിയും നേതൃത്വം ഉയര്‍ത്തുന്നത്.
ബിഹാറിന് പ്രത്യേക സംസ്ഥാന പദവി, ദേശീയ ജലഗതാഗത പദ്ധതി, യോഗാദിനാഘോഷം തുടങ്ങിയ വിഷയങ്ങളില്‍ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ലോക്സഭ സീറ്റിന്‍റെ കാര്യത്തിലും നിതീഷ് കുമാര്‍ നിലപാട് കടുപ്പിച്ചത്. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ കൂടുതല്‍ സീറ്റുകളിലും തങ്ങള്‍ തന്നെ മത്സരിക്കുമെന്ന് ജെഡിയു വ്യക്തമാക്കി. ഇതിന് തയ്യാറല്ലെങ്കില്‍ ബിജെപിക്ക് തനിച്ച് മത്സരിക്കാമെന്നാണ് ജെഡിയുവിന്‍റെ നിലപാട്. കഴിഞ്ഞ തവണ വിജയിച്ച 22 സീറ്റിലും മത്സരിക്കുമെന്ന് ബിജെപി നേതൃത്വം പരസ്യ പ്രസ്താവന നടത്തിയതോടെയാണ് നിലപാട് വ്യക്തമാക്കി ജെഡിയു രംഗത്തെത്തിയത്.
2014ല്‍ 22 ഇടത്ത് ബിജെപി വിജയിച്ചപ്പോള്‍ ജെഡിയു രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. എന്നാല്‍ സാഹചര്യം മാറിയെന്നാണ് ജെഡിയു അവകാശപ്പെടുന്നത്. വിശാലസഖ്യം പിളര്‍ത്തി പുതിയ സര്‍ക്കാരുണ്ടാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പേ മുന്നണിയില്‍ വിള്ളല്‍ വീണത് സംസ്ഥാനത്തെ ബിജെപിക്ക് തിരിച്ചടിയായി. ഇതിനുപുറമെ സഖ്യകക്ഷിയായ എല്‍ജെപിയും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയാകുന്നുണ്ട്.
Adjust Story Font
16