Quantcast

മലയാളികള്‍ ബീഫിന് പകരം മീന്‍ കഴിക്കണം; എന്തിനാണ് വെറുതെ പ്രശ്നമുണ്ടാക്കുന്നതെന്ന് വി.എച്ച്.പി നേതാവ്

തീരദേശ പ്രദേശമായ കേരളത്തില്‍ ആവശ്യത്തിലധികം മത്സ്യം ലഭിക്കുമ്പോള്‍ എന്തിനാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബീഫ് കഴിക്കുന്നത്

MediaOne Logo

Web Desk

  • Published:

    27 Jun 2018 6:23 AM GMT

മലയാളികള്‍ ബീഫിന് പകരം മീന്‍ കഴിക്കണം; എന്തിനാണ് വെറുതെ പ്രശ്നമുണ്ടാക്കുന്നതെന്ന് വി.എച്ച്.പി നേതാവ്
X

മലയാളികള്‍ ബീഫിന് പകരം മത്സ്യം കഴിക്കണമെന്ന നിര്‍ദ്ദേശവുമായി വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാര്‍. തീരദേശ പ്രദേശമായ കേരളത്തില്‍ ആവശ്യത്തിലധികം മത്സ്യം ലഭിക്കുമ്പോള്‍ എന്തിനാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബീഫ് കഴിക്കുന്നതെന്നാണ് അലോക് കുമാര്‍ ചോദിക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന വിഎച്ച്പി ഗവേണിങ് ബോഡി ദ്വിദിന യോഗത്തിലാണ് അദ്ദേഹം പുതിയ നിര്‍ദ്ദശം മുന്നോട്ടുവച്ചത്.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതില്‍ കേരളം യാതൊരു നിയന്ത്രണവും പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ബീഫ് ഉപഭോക്തൃ സംസ്ഥാനമാണ്. അതും വലിയ അളവില്‍. കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവും പാലിക്കാത്ത സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ ബീഫ് ഉപയോഗം നിര്‍ത്തണമെന്നാണ് അലോക് അഭിപ്രായപ്പെടുന്നത്.

അതേസമയം പശു സംരക്ഷണത്തിനായി സംസ്ഥാനങ്ങളില്‍ പ്രത്യേകം പശുമന്ത്രാലയങ്ങള്‍ വിഎച്ച്പി നിര്‍മ്മിക്കുമെന്നും ഗോസംരക്ഷണം ഉറപ്പാക്കുമെന്നും അലോക് പറഞ്ഞു. ഹിന്ദുകളുടെ വിശുദ്ധ മൃഗമായാണ് ഗോമാതാവിനെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story