രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കില്‍
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തി. 69.10 ആണ് രൂപയുടെ ഇന്നത്തെ മൂല്യം. ഇതാദ്യായാണ് രൂപയുടെ മൂല്യം 69 ന് താഴെ പോകുന്നത്.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തി. 69.10 ആണ് രൂപയുടെ ഇന്നത്തെ മൂല്യം. ഇതാദ്യായാണ് രൂപയുടെ മൂല്യം 69 ന് താഴെ പോകുന്നത്.
ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലകൂടിയതും അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനില്‍ക്കുന്ന വ്യാപാര അനശ്ചിതത്വവുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. ഇന്ന് വിപണി ഉണര്‍ന്നപ്പോള്‍ തന്നെ രൂപയുടെ മൂല്യം താഴേക്ക് പോവുകയായിരുന്നു. ഡോളറിനെതിരെ 49 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 68.61 രൂപ മൂല്യമുണ്ടായിരുന്നത് ഇന്ന് 49 പൈസ താഴ്ന്ന് 69.10 രൂപയായി.
ഈ വര്‍ഷം ഇതുവരെ 8 ശതമാനതത്തിന്റെ ഇടിവാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിട്ടത്. രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. കഴിഞ്ഞവര്‍ഷം ഡോളറിനെതിരെ 5.96 ശതമാനത്തിന്റെ നേട്ടം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതലെ രൂപയുടെ മൂല്യം ഇടിയുകയായിരുന്നു. 2016 നവംബര്‍ 24 ല്‍ 68.86 രൂപയിലെത്തിയതാണ് ഇതിനുമുമ്പത്തെ ഏറ്റവും താഴ്ന്ന മൂല്യം. ക്രൂഡ് ഓയില്‍ വില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യവും ഇടിയുന്നത് ഇന്ത്യന്‍ സാമ്പത്തികരംഗത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Adjust Story Font
16