കല്ലേറ് തടയാന്‍ വീണ്ടും മനുഷ്യകവചത്തെ ഉപയോഗിച്ച് സൈന്യം; മനുഷ്യകവചമായി അഞ്ചുപേരെ ഇരുത്തിയ വീഡിയോ വൈറല്‍
നമ്മുടെ ആളുകളെ അതിന് മുന്നിലിരുത്തിയതുകാരണം അവരെ കല്ലെറിയാനാകുന്നില്ലല്ലോ എന്ന് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. സേനാംഗങ്ങൾ ജനങ്ങളുമായി വാക്‍തർക്കത്തിൽ ഏർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
ജമ്മു കശ്‍മീരിൽ സേനാവാഹനത്തിൽ വീണ്ടും മനുഷ്യകവചം. ജൂണ്‍ 18 ന് എടുത്ത ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സേനയുടെ വാഹനത്തിന് മനുഷ്യകവചമായി അഞ്ചു പേരെയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. അഞ്ചുപേരുണ്ടെങ്കിലും നാലു പേരെയാണ് ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നത്.
നാല് മുതിർന്നവരും ഒരു കുട്ടിയുമാണ് ദൃശ്യങ്ങളിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക വാഹനത്തിന് മുന്നിലായി ഇവരെ ഇരുത്തിയ രണ്ടു മിനിറ്റ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രദേശവാസികളിലാരോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. ആയുധധാരികളായ സേനാംഗങ്ങൾ ജനങ്ങളുമായി വാക്‍തർക്കത്തിൽ ഏർപ്പെടുന്നതും കളിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സേനാവാഹനത്തിൽ ജമ്മു ആന്റ് കശ്‍മീർ പൊലീസ് എന്ന് എഴുതിയതും കാണാം. നമ്മുടെ ആളുകളെ അവര്‍ അതിന് മുന്നിലിരുത്തിയതുകാരണം നമുക്കവരെ കല്ലെറിയാന്‍ കഴിയുന്നില്ലല്ലോ എന്ന് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാനാകുന്നുണ്ട്.
തെക്കൻ കശ്‍മീരിലെ പുൽവാമയിലെ സമ്പൂരഗ്രാമത്തിൽ നിന്നാണ് ദൃശ്യം പകർത്തിയത്. അവന്തിപ്പുര പൊലീസിന്റെ പരിധിയിലാണ് ഇവിടം. ദൃശ്യങ്ങൾ യഥാർഥമാണെന്ന് സമ്പൂര ഗ്രാമവാസികൾ പറഞ്ഞു. സമ്പൂരയിലെ ഗ്രാമവാസികൾ ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂൺ 18ന് വൈകീട്ടാണ് സംഭവം നടന്നതെന്നും ഗ്രാമവാസികള്‍ പറയുന്നു.
എന്നാൽ, ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. വീഡിയോയിലുള്ളത് സത്യമല്ലെന്നും അല്ലെങ്കില്‍ പ്രചരിക്കുന്ന പഴയ വീഡിയോയാരിക്കാമെന്നാണ് പൊലീസ് സൂപ്രണ്ട് സഹി ദ് മാലിക്കിന്റെ വാദം. സേനാംഗങ്ങളാരും ദൃശ്യങ്ങളിലില്ലെന്ന് കേന്ദ്ര റിസർവ് പൊലീസ് സേനാംഗം സഞ്ജയ് ശർമ പറഞ്ഞു.
കല്ലേറിനെ പ്രതിരോധിക്കാനുള്ള സൈന്യത്തിന്റെ നടപടി മുമ്പും വിമർശനത്തിന് ഇടയാക്കിയിരുന്നു. സമാനരീതിയിലാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയും.
ये à¤à¥€ पà¥�ें- കല്ലേറ് തടയാന്‍ മനുഷ്യകവചം: ജമ്മുകാശ്മീരില്‍ സൈനികവാഹനത്തിന് മുന്നില്‍ യുവാവിനെ കെട്ടിയിട്ടു
Adjust Story Font
16