കോടതിക്കുള്ളില്‍ വച്ച് ഭാര്യയെയും മകനെയും ആക്രമിച്ചയാള്‍ അറസ്റ്റില്‍
മകന്‍ ഇയാളോട് സംസാരിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു
വിവാഹമോചനക്കേസ് സംബന്ധിച്ച് കോടതിയിലെത്തിയ ഭാര്യയെയും പത്ത് വയസായ മകനെയും ആക്രമിച്ചയാള്‍ അറസ്റ്റില്‍. വടക്കന്‍ ഡല്‍ഹിയിലെ തിസ് ഹസാരി കോടതിക്കുള്ളില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. മകന്‍ ഇയാളോട് സംസാരിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ത്രീനഗറില്‍ പലചരക്കുകട നടത്തുന്ന നരേന്ദര്‍ സെയിനിയാണ് ഭാര്യയെയും കുട്ടിയെയും ആക്രമിച്ചത്. ബാര്‍ബര്‍മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മൂര്‍ച്ചയേറിയ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. ഭാര്യ ബിംബി സെയ്നിക്ക്(34) നാല് മുറിവുകളിലേറ്റിട്ടുണ്ട്. മകന്‍ ആദിത്യക്ക് കയ്യിലാണ് മുറിവേറ്റത്. എന്നാല്‍ മുറിവുകള്‍ ഗുരുതരമല്ലെന്നും കോടതി സമുച്ചയത്തിനോട് ചേര്‍ന്നുള്ള അരുണ അസഫ് അലി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായും പൊലീസ് അറിയിച്ചു. കോടതിയില്‍ ജഡ്ജി ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിനീത് കുമാര്‍ പറഞ്ഞു. കുട്ടികളെ കാണാന്‍ നരേന്ദര്‍ സിംഗിന് വ്യാഴാഴ്ച കോടതി സമയം അനുവദിച്ചിരുന്നു. ഇതുപ്രകാരമാണ് ഇയാള്‍ കോടതിയിലെത്തിയത്.
2003ലായിരുന്നു നരേന്ദറും ബിംബിയും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് എട്ടും പത്തും വയസുമുള്ള രണ്ട് മക്കളുമുണ്ട്. വിവാഹമോചനക്കേസ് കോടതിയില്‍ നടന്നുവരികയായിരുന്നു. നിരന്തരമുള്ള ഗാര്‍ഹിക പീഡനങ്ങള്‍ കാരണം ഡിസംബറിലാണ് ബിംബി വേര്‍പിരിയാന്‍ കേസ് കൊടുത്തത്. കുട്ടികളെ ഇയാള്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇതിനെതിരെ ബിംബി പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2015ലാണ് ബിംബി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പട്ടേല്‍ നഗറിലെ ഭര്‍തൃവീട്ടില്‍ നിന്നും മാറിത്താമസിക്കുന്നത്. ഇവിടെ മാതാപിതാക്കളോടൊപ്പമാണ് നരേന്ദറിന്റെ താമസം.
Adjust Story Font
16