Quantcast

മധ്യപ്രദേശില്‍ മുഖ്യമന്ത്രി ആഢംബര കാറ് വാങ്ങിയത് ഗ്രാമങ്ങളിലേക്കുള്ള റോഡ് ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് ആരോപണം

കര്‍ഷകരുടെ വ്യാപാരാവശ്യങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിനുള്ള കിസാന്‍ സഡക് നിധി എന്ന പേരിലുള്ള ഫണ്ടാണ് ആഢംബര കാറ് വാങ്ങാനായി വകമാറ്റി ചെലവഴിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    30 Jun 2018 7:47 AM GMT

മധ്യപ്രദേശില്‍ മുഖ്യമന്ത്രി ആഢംബര കാറ് വാങ്ങിയത് ഗ്രാമങ്ങളിലേക്കുള്ള റോഡ് ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് ആരോപണം
X

മധ്യപ്രദേശ് നിയമസഭയെ ഇളക്കിമറിച്ച് മുഖ്യമന്ത്രിയുടെ കാറ് വിവാദം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ റോഡ് നിര്‍മാണത്തിനുള്ള തുക വകമാറ്റി ആഢംബര കാര്‍ വാങ്ങിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 30 ലക്ഷം രൂപ വിലയുള്ള ടൊയോട്ടോ ഫോര്‍ച്യൂണ്‍ എസ്‍യു‍വി ശിവരാജ് സിങ് ചൗഹാന്‍ വാങ്ങിച്ചത് റോഡ് നിര്‍മാണത്തിനുള്ള തുക വകമാറ്റിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

കര്‍ഷകരുടെ വ്യാപാരാവശ്യങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ ഗ്രാമങ്ങളില്‍ റോഡുകളും പാലങ്ങളും നിര്‍മിച്ചു നല്‍കുന്നതിനുള്ള കിസാന്‍ സഡക് നിധി എന്ന പേരിലുള്ള ഫണ്ടാണ് ആഢംബര കാറ് വാങ്ങാനായി വകമാറ്റി ചെലവഴിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസിലാണ് കാര്‍ വാങ്ങിയതെന്ന് മധ്യപ്രദേശ് സംസ്ഥാന കൃഷി വ്യവസായ ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഫയിസ് അഹമ്മദ് കിദ്വായ് സ്ഥിരീകരിച്ചിട്ടുണ്ട്.

മന്ദ്‌സോറില്‍ അഞ്ച് കര്‍ഷകരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവെപ്പില്‍ സേനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയില്‍ വിവാദമുയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ആഢംബര വാഹന വിവാദവും പുറത്തുവന്നിരിക്കുന്നത്. കര്‍ഷകര്‍ കടം താങ്ങാതെ ആത്മഹത്യ ചെയ്യുന്ന നാട്ടില്‍ വീണ്ടും അവരുടെ ഫണ്ട് വകമാറ്റി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് അജയ് സിങ് പറഞ്ഞു.

TAGS :

Next Story