വിലക്കുറവോ നികുതി ലാഭമോ തുടങ്ങി, എടുത്തു പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാതെ ജി.എസ്.ടിക്ക് ആദ്യ പിറന്നാള്‍
രാജ്യത്ത് ജി.എസ്.ടി സമ്പ്രദായം നടപ്പാക്കിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കൃഷിയും ചെറുകിട വ്യാപാരവുമുള്‍പ്പടെ പ്രധാന മേഖലകളെയെല്ലാം തകര്‍ന്നു. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടവും രൂക്ഷമായി.
രാജ്യത്ത് ജി.എസ്.ടി സമ്പ്രദായം നടപ്പാക്കിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. വിലക്കുറവോ നികുതി ലാഭമോ തുടങ്ങി എടുത്തു പറയത്തക്ക നേട്ടങ്ങളൊന്നും ആദ്യ കൊല്ലമുണ്ടായില്ല. കൃഷിയും ചെറുകിട വ്യാപാരവുമുള്‍പെടെ പ്രധാന മേഖലകളെയെല്ലാം തകര്‍ന്നു. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടവും രൂക്ഷമായി.
പാതിരാ സമ്മേളനം ചേര്‍ന്ന് കൊട്ടിഘോഷിച്ച നടപ്പാക്കിയ ജി.എസ്.ടി ഒരാണ്ട് പിന്നിടുമ്പോള്‍ രാജ്യത്തെ പരോക്ഷ നികുതി പിരിവില്‍ 13 ശതമാനം വളര്‍ച്ചയുണ്ടായെന്ന് സര്‍ക്കാര്‍ പറയുന്നു. ഒറ്റകൊല്ലം കൊണ്ട് 10.2 ലക്ഷം കോടി നികുതി ലഭിച്ചു, അസംഘടിത മേഖലയെ നികുതി ഘടനയുടെ പരിധിയിലാക്കാനായി തുടങ്ങി സര്‍ക്കാര്‍ അവകാശവാദങ്ങള്‍ ഏറെ. പക്ഷേ നിത്യോപയോഗ സാധനങ്ങള്‍ക്കടക്കം വിലക്കുറവ് പ്രതീക്ഷിച്ച സാധാരണക്കാരന് നിരാശ ബാക്കി. വരുമാന നഷ്ടം സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആശങ്കയും ഒറ്റ കൊല്ലം കൊണ്ട് ഇരട്ടിയായി.
സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 300 ലധികം ഉല്‍പന്നങ്ങളുടെ നികുതി ഒരു കൊല്ലത്തിനിടെ ജി.എസ്.ടി കൌണ്‍സിലിന് വീണ്ടും കുറക്കേണ്ടി വന്നു. ജി.എസ്.ടി നെറ്റ്‍വര്‍ക്കിംഗ് സംവിധാനം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. നികുതി ഒടുക്കാനും റിട്ടേണുകള്‍ സമര്‍പ്പിക്കാനും വേണ്ടത്ര പരിജ്ഞാനമില്ലാത്ത ചെറുകിട വ്യാപാരികള്‍ക്കും ആശങ്കയും അവ്യക്തതയും ബാക്കി.
Adjust Story Font
16