ഡല്‍ഹിയില്‍ വീടിനുള്ളില്‍ 11 പേര്‍ മരിച്ചനിലയില്‍
ഏഴ് സ്ത്രീകളെയും നാല് പുരുഷന്മാരെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഡല്‍ഹി ബുരാരിയില്‍ വീടിനുള്ളില്‍ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴ് സ്ത്രീകളെയും നാല് പുരുഷന്‍മാരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതമൂലം ഇവര്‍ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബുഹാരിയില്‍ പച്ചക്കറി കടയും പ്ലൈവുഡ് വില്‍പ്പനയും നടത്തുന്ന കുടുംബത്തെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ കട തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ അയല്‍ക്കാരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.
ഒരു കുടുംബത്തിലെ കുട്ടികളടക്കമുള്ള നാല് പുരുഷന്‍മാരും ഏഴ് സ്ത്രീകളുമാണ് മരിച്ചത്. 10 പേര്‍ തൂങ്ങിമരിച്ച നിലയിലും മൃതദേഹങ്ങളില്‍ ഒന്ന് കൈകാല്‍ ബന്ധിച്ച നിലയില്‍ തറയിലുമായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണം നടത്തുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു
Next Story
Adjust Story Font
16