Quantcast

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 മരണം

35 പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിയ ശേഷമാണ് മറ്റുള്ളവരുടെ മരണം സ്ഥീരികരിച്ചത്.

MediaOne Logo

Web Desk

  • Published:

    1 July 2018 7:52 AM GMT

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 മരണം
X

ഉത്തരാഖണ്ഡില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 44 മരണം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയായിരുന്നു അപകടം.

ഉത്തരാഖണ്ഡിലെ ഭോവനില്‍ നിന്നും രാം നഗറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍ പെട്ടത്. പൌരി ഗര്‍വാള്‍ ജില്ലയിലെ നയ്നിദണ്ഡ മേഖലയില്‍ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ്സ് 60 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ ബസിന്‍റെ മുകള്‍ ഭാഗം പൂര്‍‌ണമായും തകര്‍ന്നു. 35 പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിയ ശേഷമാണ് മറ്റുള്ളവരുടെ മരണം സ്ഥീരികരിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ഗര്‍വാള്‍ പൊലീസ് കമ്മീഷണര്‍ ദിലീപ് ജവല്‍ക്കര്‍ പറഞ്ഞു.

TAGS :

Next Story