ഡല്‍ഹിയിലെ കൂട്ടമരണത്തില്‍ ദുര്‍മന്ത്രവാദത്തിന് പങ്കെന്ന സംശയമുയര്‍ത്തി പൊലീസ്
മനുഷ്യ ശരീരം താല്‍ക്കാലികമാണ്, കണ്ണും വായയും മറച്ച് ആര്‍ക്കും ഭയം അതിജീവിക്കാം -തുടങ്ങിയ കാര്യങ്ങളാണ് കുറിപ്പിലുള്ളത്.
ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ ദുര്‍മന്ത്രവാദം സംശയിച്ച് പോലീസ്. ഈ സൂചന നല്‍കുന്ന കുറിപ്പുകള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തു. പത്ത് പേരെ കൊലപ്പെടുത്തിയ ശേഷം പതിനൊന്നാമത്തെ ആള്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തു.
22 വര്‍ഷമായി ഡല്‍ഹി യലെ ബുരാരിയില്‍ ജീവിച്ചിരുന്ന ഭാട്ടിയ കുടുംബത്തെ ഇന്നലെയാണ് വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. മരിച്ച 11 പേരിൽ രണ്ട് പുരുഷൻമാരും ആറ് സ്ത്രീകളും രണ്ട് ആൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ പത്ത് പേരുടെ മൃതദേഹവും വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണപ്പെട്ടത്. എല്ലാവരുടെയും കണ്ണും വായയും ടാപ്പ് ഒട്ടിച്ച് മറിച്ചിരുന്നു.
77 വയസ്സുള്ള നാരായണ്‍ ദേവിയെ മാത്രം നിലത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ രൂപത്തില്‍ കണ്ടു. ഇതോടെ പോലീസ് കൊലപാതകത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ ഒരു രജിസ്റ്ററില്‍ നിന്നും കുറിപ്പുകള്‍ കണ്ടെടുത്തത്. മനുഷ്യ ശരീരം താല്‍ക്കാലികമാണ്, കണ്ണും വായയും മറച്ച് ആര്‍ക്കും ഭയം അതിജീവിക്കാം -തുടങ്ങിയ കാര്യങ്ങളാണ് കുറിപ്പിലുള്ളത്.
ബുഹാരിയില്‍ പച്ചക്കറി കടയും പ്ലൈവുഡ് വില്‍പനയും നടത്തുന്ന കുടുംബത്തെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ കട തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ അയല്‍ക്കാരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.
അയല്‍ വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ് ഇന്നലെ തന്നെ മൊഴിയെടുത്തിരുന്നു. മരിച്ചവരിലൊരാളായ പ്രിയങ്കയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെയും പോലീസ് ചേദ്യംചെയ്തു. വീട്ടിലേക്ക് ഭക്ഷണം കൊണ്ട് വന്ന ആളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. സംഭവം നടന്ന രാത്രിയിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. ഇതിന് പുറമെ വീട്ടുകാരുടെ ഫോണ്‍സംഭാഷണ രേഖകളും ഇന്റര്‍നെറ്റ് സെര്‍ച്ച് വിവരങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Adjust Story Font
16