Quantcast

പിഡിപിയില്‍ ആഭ്യന്തരകലഹം; മെഹബൂബ മുഫ്‍തിക്കെതിരെ പിഡിപി എംഎല്‍എമാര്‍

ബിജെപി സംസ്ഥാനത്തിന്റെ വികസനത്തിനായി വലിയ ഫണ്ട് നല്‍കിയിരുന്നു. ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം, പാര്‍ട്ടി മാറാന്‍ തയ്യാറാണെന്നും എംഎല്‍എമാര്‍

MediaOne Logo

Web Desk

  • Published:

    3 July 2018 6:38 AM GMT

പിഡിപിയില്‍ ആഭ്യന്തരകലഹം; മെഹബൂബ മുഫ്‍തിക്കെതിരെ പിഡിപി എംഎല്‍എമാര്‍
X

ജമ്മുകശ്മീരിലെ ബിജെപി-പിഡിപി സഖ്യം തകര്‍ന്നതിന് പിന്നാലെ പിഡിപിയിലും ആഭ്യന്തര കലഹം. മെഹബൂബയുടെ നിക്ഷിപ്ത താല്‍പര്യവും കഴിവില്ലായ്മയുമാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്ന് കുറ്റപ്പെടുത്തി 3 പിഡിപി എംഎല്‍എമാര്‍ രംഗത്തെത്തി. പാര്‍ട്ടി മാറിയാണെങ്കിലും പൊതുജന സേവനം തുടരുമെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി. പിഡിപി- നാഷ്ണല്‍ കോണ്‍ഫറന്‍സ്, ബദല്‍ മുന്നണി ശ്രമങ്ങളും തുടരുന്നതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും.

മുന്‍ മന്ത്രി ഇമ്രാന്‍ റാസാ അന്‍സാരി, സാദിബാല്‍ എംഎല്‍എ ഹുസൈന്‍ അന്‍സാരി, ഗുല്‍മാര്‍ഗ് എംഎല്‍എ മുഹമ്മദ് അബ്ബാസ് എന്നിവരാണ് മെഹബൂബ മുഫ്തിക്കെതിരെ രംഗത്തെത്തിയത്. മെഹബൂബയുടെ നിക്ഷിപ്ത താല്‍പര്യവും കഴിവില്ലായ്മയുമാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്.

പിഡിപിക്കൊപ്പം മെഹബൂബ തകര്‍ത്തത് മുഫ്തി മുഹമ്മദ് സയ്യിദിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. മെഹബൂബയുടെ ചിന്തയില്‍ തന്റെയും വേണ്ടപ്പെട്ടരുടെയും ക്ഷേമം മാത്രമാണുള്ളത്. ബിജെപി സംസ്ഥാനത്തിന്റെ വികസനത്തിനായി വലിയ ഫണ്ട് നല്‍കിയിരുന്നു തുടങ്ങിയവയാണ് എംഎല്‍എമാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യമെന്നും അതിനായി പാര്‍ട്ടി മാറാനും തയ്യാറാണെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി.

കേവല ഭൂരിപക്ഷം ഒത്തുവന്നാല്‍ മുന്നണി രൂപീകരണത്തിനും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പിഡിപി എംഎല്‍എമാര്‍ ആശ്രമത്തിന്റെ ഭാഗമായേക്കും. സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story