പോലീസ് മേധാവിമാരെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നിയമിക്കാനാകില്ലെന്ന് സുപ്രീം കോടതി
യു.പി.എസ്.സി നിര്‍ദേശിക്കുന്നവരെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി നിയമനത്തിന് സുപ്രീം കോടതി പുതിയ മാര്‍ഗ്ഗരേഖ ഇറക്കി.
ജസ്റ്റിസ് ലോയ കേസ്: സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി
പോലീസ് മേധാവിമാരെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നിയമിക്കാനാകില്ലെന്ന് സുപ്രീം കോടതി. യു.പി.എസ്.സി നിര്‍ദേശിക്കുന്നവരെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി നിയമനത്തിന് സുപ്രീം കോടതി പുതിയ മാര്‍ഗ്ഗരേഖ ഇറക്കി. പോലീസ് നിമയ പരിഷ്കരണവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്‍റെയടക്കമുള്ള ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ നിര്‍ണായക ഉത്തരവ്.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസ് മേധാവി മാരെ നിയമിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് വിട്ട് കൊണ്ടുള്ലതാണ് സുപ്രീം കോടതിയുടെ മാര്‍ഗ്ഗ രേഖപ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
ഡി.ജി.പിമാരെ സംസ്ഥാനങ്ങള്‍ നിയമിക്കരുത്. പരിഗണയിലുള്ള പേര് സംസ്ഥാനങ്ങള്‍ നിയമനത്തിന് മൂന്ന് മാസം മുന്പ് യു പി എസ് സിക്ക് കൈമാറാം. യു.പി.എസ്.ഇ പിന്നീട് മൂന്ന് പേരടങ്ങുന്ന ഒരു പാനല്‍ തയ്യാറാക്കണം. സംസ്ഥാനങ്ങള്‍ക്ക് ഈ മൂന്നില്‍ ആരെ വേണമെങ്കിലും നിയമിക്കാം. തല്‍കാല ഡി.ജി.പി നിയമനം പാടില്ല. ചുരുങ്ങിയത് ഡി.ജി.പിമാര്‍ക്ക് രണ്ട് വര്‍ഷം സര്‍വ്വീസ് ഉറപ്പാക്കണം. ഇങ്ങനെ നീളുന്നു നിര്‍ദ്ദേശങ്ങള്‍.
ഡി.ജി.പി നിയമനത്തിലെ രാഷ്ട്രീയ താല്‍പര്യം ഒഴിവാക്കേണ്ടതാണെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി നടപടി. പോലീസ് നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട 2006ലെ പ്രകാശ് സിംഗ് കേസിലെ വിധിയിലും സുപ്രീം കോടതി സമാന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ രജ്യത്തെ 24സംസ്ഥാനങ്ങള്‍ ഇത് പാലിക്കാന്‍ തയ്യാറായില്ലെന്ന് കേന്ദ്ര സര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.
Adjust Story Font
16