Quantcast

മോദിയുടെ ‘’ഫിറ്റ്നസ് ചലഞ്ചി’’ന് ചെലവ് 35 ലക്ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്ന ചിത്രങ്ങള്‍ എടുക്കാനും ‘ഫിറ്റ്നസ് ചലഞ്ചിന്റെ’ വീഡിയോ ചിത്രീകരിക്കാനും ചെലവഴിച്ചത് 35 ലക്ഷം. 

MediaOne Logo

Web Desk

  • Published:

    3 July 2018 4:17 AM GMT

മോദിയുടെ ‘’ഫിറ്റ്നസ് ചലഞ്ചി’’ന് ചെലവ് 35 ലക്ഷം
X

അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 ന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്ന ചിത്രങ്ങള്‍ എടുക്കാനും ‘ഫിറ്റ്നസ് ചലഞ്ചിന്റെ’ വീഡിയോ ചിത്രീകരിക്കാനും ചെലവഴിച്ചത് 35 ലക്ഷം. യോഗ ഡേയുടെ ഭാഗമായി മോദിയെ കഥാപാത്രമാക്കി ആനിമേഷന്‍ വീഡിയോ ചിത്രീകരിക്കാന്‍ ചെലവഴിച്ച തുകയ്ക്ക് പുറമെയാണ് ഈ തുക.

അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 ന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്ന ചിത്രങ്ങള്‍ എടുക്കാനും ‘ഫിറ്റ്നസ് ചലഞ്ചിന്റെ’ വീഡിയോ ചിത്രീകരിക്കാനും ചെലവഴിച്ചത് 35 ലക്ഷം. യോഗ ഡേയുടെ ഭാഗമായി മോദിയെ കഥാപാത്രമാക്കി ആനിമേഷന്‍ വീഡിയോ ചിത്രീകരിക്കാന്‍ ചെലവഴിച്ച തുകയ്ക്ക് പുറമെയാണ് ഈ തുക.

ഈ ആനിമേഷന്‍ വീഡിയോക്ക് തന്നെ കുറഞ്ഞത് 40 മുതല്‍ 45 ലക്ഷം വരെ ചെലവ് വന്നിട്ടുണ്ടാകാമെന്നും, മുംബൈ പോലുള്ള വലിയ ആനിമേഷന്‍ സ്റ്റുഡിയോയെ ആണ് വര്‍ക് ഏല്‍പ്പിച്ചതെങ്കില്‍ ആ ചെലവ് 75 മുതല്‍ 80 ലക്ഷം വരെ ആയിരിക്കാമെന്നും വാര്‍ത്തകളുണ്ട്. ബി.ജെ.പി മീഡിയ സെല്ലിന്റെ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്പനിയാണ് മോദിയുടെ ആനിമേറ്റഡ് യോഗ വേര്‍ഷന്‍ വീഡിയോ തയ്യാറാക്കിയത്. എന്നാല്‍ മോദിയുടെ ഫിറ്റ്നസ് ചലഞ്ചും യോഗ ഫോട്ടോയും ചിത്രീകരിക്കാന്‍ ചെലവായ തുകയായ 35 ലക്ഷം രൂപ ആര് നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതി’ല്‍ ആനിമേറ്റഡ് യോഗ വീഡിയോ നിര്‍മിച്ചതും പ്രചരിപ്പിച്ചതും ആരായാലും അവരെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ പ്രശംസിച്ചിരുന്നു. ഈ വീഡിയോ മോദി തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യാ സ്കൂപ്പിന്റെ വാര്‍ത്തയെ വിമര്‍ശിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ വീഡിയോഗ്രാഫര്‍ ആണ് ആ വീഡിയോയും ഫോട്ടോകളും എടുത്തത് എന്നാണ് റാത്തോഡ് നല്‍കുന്ന വിശദീകരണം. അതിന് ചെലവഴിച്ച തുക ഒരു തേര്‍ഡ് പാര്‍ട്ടിയുടെ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ ഇത്രത്തോളം വൈറലായി കഴിഞ്ഞിട്ടും ആരാണ് ആ തേര്‍ഡ് പാര്‍ട്ടി എന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. മൂന്നുദിവസം കൊണ്ട് എടുത്ത ഷൂട്ട് പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നു. ഇതിന്റെ മെയ്ക്കിംഗ് വീഡിയോയും ഇറങ്ങിയിട്ടുണ്ട് എന്നതിനാല്‍ പ്രൊഫഷണല്‍ വീഡിയോ ടീം തന്നെയാണ് ഷൂട്ടിന് പിന്നില്‍ എന്നത് ഉറപ്പാണ്.

TAGS :

Next Story