ഇന്ത്യയിലേക്കില്ലെന്ന് സാകിര്‍ നായിക്
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് സാകിര്‍ നായികിന്റെ മതപ്രഭാഷണങ്ങളാണെന്ന ധാക്ക സ്ഫോടന കേസ് പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്
ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്ത നിഷേധിച്ച് മതപ്രഭാഷകന്‍ സാകിര്‍ നായിക്. മലേഷ്യയില്‍ നിന്ന് ഇന്ന് ഇന്ത്യയിലേക്കു തിരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സാകിര്‍ നായിക് പ്രതികരിച്ചു. ''ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ തീരുമാനിച്ചിട്ടില്ല. ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന അന്യായ വിചാരണയില്‍ വിശ്വാസമില്ല. എപ്പോഴാണോ സര്‍ക്കാര്‍ തനിക്ക് നീതിയും ന്യായവും ഉറപ്പുവരുത്തുന്നത് അന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് നായിക് പ്രതികരിച്ചു. സാകിര്‍ നായിക്കിന് ഒരു തരത്തിലുള്ള നാടുകടത്തല്‍ നോട്ടീസും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഷഹറുദ്ദീന്‍ അലി വ്യക്തമാക്കി. സാകിര്‍ നായിക് ഇന്ന് രാത്രി ഇന്ത്യയിലേക്ക് തിരിക്കുമെന്ന് മുതിര്‍ന്ന മലേഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയില്‍ അഭയം തേടുകയായിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് സാകിര്‍ നായികിന്റെ മതപ്രഭാഷണങ്ങളാണെന്ന ധാക്ക സ്ഫോടന കേസ് പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ എന്‍.ഐ.എ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Adjust Story Font
16