Quantcast

അധ്യാപികയെ കൊന്ന ശേഷം അറുത്തെടുത്ത തലയുമായി ഓടി; പ്രതി പിടിയില്‍

മാനസികസ്വാസ്ഥ്യമുള്ള ഹരി ഹെബ്രാം(26) എന്നയാളാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    4 July 2018 5:15 AM GMT

അധ്യാപികയെ കൊന്ന ശേഷം അറുത്തെടുത്ത തലയുമായി ഓടി; പ്രതി  പിടിയില്‍
X

അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി ഓടിയ ആള്‍ പൊലീസ് പിടിയിലായി. മാനസികസ്വാസ്ഥ്യമുള്ള ഹരി ഹെബ്രാം(26) എന്നയാളാണ് പിടിയിലായത്. ഝാര്‍ഖണ്ഡിലെ സൈരെകേല-കര്‍സ്വാന്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഖാപ്രസായി പ്രൈമറി സ്കൂളിലെ അധ്യാപികയായ സുക്ര ഹെസ(30) ആണ് കൊല്ലപ്പെട്ടത്.

സ്കൂളില്‍ ഉച്ചഭക്ഷണം വിതരണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് സൈരേകെല സബ്-ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ അവിനാശ് കുമാര്‍ പറഞ്ഞു. സ്കൂള്‍ അങ്കണത്തില്‍ പ്രവേശിച്ച ഹരി സുക്രയുടെ തല വാളുപയോഗിച്ച് വെട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി ഓടി. ആളുകള്‍ ഓടിക്കൂടിയെങ്കിലും ഹരിയുടെ കയ്യില്‍ രണ്ട് വാളുകള്‍ ഉണ്ടായിരുന്നതുകൊണ്ട് ആരും പിടിച്ചുമാറ്റിയില്ല. സംഭവത്തിന് ശേഷം ഹെസല്‍ ഗ്രാമത്തിലുള്ള കാട്ടിലേക്ക് ഓടിപ്പോവുകയും ചെയ്തു. ഇയാളെ പിന്തുടര്‍ന്ന പ്രദേശവാസികള്‍ കല്ലെറിയുകയും അടിക്കുകയും ചെയ്തു. ഒടുവില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിന് ശേഷമാണ് പൊലീസ് ഹരിയെ പിടികൂടിയത്. ഹരിയെ ആദ്യം സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ജംഷഡ്പൂരിലുള്ള എം.ജി.എം ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story