Quantcast

റെയില്‍വേയുടെ അടുക്കളയില്‍ എന്താണ് നടക്കുന്നത്? ഇനി തത്സമയം കാണാം

ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പുതിയ സംവിധാനം ഒരുക്കിയത്.

MediaOne Logo

Web Desk

  • Published:

    5 July 2018 4:36 PM GMT

റെയില്‍വേയുടെ അടുക്കളയില്‍ എന്താണ് നടക്കുന്നത്? ഇനി തത്സമയം കാണാം
X

ഐ.ആര്‍.സി.ടി.സിയുടെ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെ ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി തത്സമയം കാണാം. ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പുതിയ സംവിധാനം ഒരുക്കിയത്.

ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഭക്ഷണം പാകം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.

കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന്‍റെ 2017ലെ റിപ്പോര്‍ട്ട് പ്രകാരം ട്രെയിനിലെ ഭക്ഷണം ഭക്ഷ്യയോഗ്യമല്ല. ട്രെയിനില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിന്‍റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചായയുണ്ടാക്കാന്‍ ട്രെയിനിലെ ടോയ്‍ലറ്റില്‍ നിന്ന് വെള്ളമെടുത്തതിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചതും അടുത്ത കാലത്താണ്. ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ വിശ്വാസം നേടിയെടുക്കാനാണ് ലൈവായി അടുക്കള കാണാന്‍ റെയില്‍വേ സംവിധാനമൊരുക്കിയത്.

TAGS :

Next Story