ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി ശരിവെച്ച് അന്വേഷണ സമിതി
ഉമര്‍ഖാലിദ്, കനയ്യകുമാര്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടികളാണ് സമിതി ശരിവെച്ചത്. 2016 ഫെബ്രുവരി 09 നായിരുന്നു കേസിനാസ്പദമായ സംഭവം
അഫ്സൽ ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് ജെഎന്‍യു വിദ്യാർത്ഥികൾക്കെതിര സർവകലാശാല സ്വീകരിച്ച ശിക്ഷാ നടപടി ശരിവച്ച് ഹൈക്കോടതി നിയോഗിച്ച അന്വേഷണസമിതി.
ഉമര്‍ഖാലിദ്, കനയ്യകുമാര്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമഅഫ്സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രവാക്യം ഉയര്‍ത്തിയെന്ന് ആരോപിച്ചാണ് 15 വിദ്യാർത്ഥികൾക്ക് എതിരെ സർവകലാശാല അഡ്മിനിസ്ട്രേഷൻ നടപടി എടുത്തത്. നടപടിയുടെ ഭാഗമായി അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന കനയ്യകുമാറിന് 10, 000 രൂപ പിഴ ചുമത്തിയിരുന്നു. ഉമർ ഖാലിദിനെ ഒരു സെമറ്ററിൽ നിന്നും പുറത്താക്കുകയും 20,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ഇതേതുടർന്നാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. നടപടി സ്റ്റേ ചെയ്ത കോടതി അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. ഭൂരിഭാഗം വിദ്യാർത്ഥികൾക്കെതിരെയും സർവകലാശാല സ്വീകരിച്ച നടപടി ശരിവെച്ച് സമിതി ചില വിദ്യാർഥികൾക്ക് ഇളവു നൽകിയിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുമത്തിയ പിഴത്തുക കുറവാണെന്ന് എബിവിപി ആരോപിച്ചു. കേസില്‍ നേരത്തെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Adjust Story Font
16