‘നീതിക്കായി അമ്മ കരയുന്നു’ എന്ന പരിപാടിക്ക് ക്ഷണിച്ച നിങ്ങള്‍ക്ക് മാതൃത്വത്തോട് യാതൊരു പ്രതിബദ്ധതയുമില്ല; ക്യാമ്പസ് ഫ്രണ്ടിനെതിരെ രൂക്ഷവിമര്‍ശവുമായി രാധിക വെമുല
കഴിഞ്ഞ വർഷം മാംഗളൂരില്‍ നടന്ന ‘നീതിക്കായി അമ്മ കരയുന്നു’ എന്ന പരിപാടിക്ക് തന്നെ ക്ഷണിച്ച ക്യാമ്പസ് ഫ്രണ്ടിന് മാതൃത്വത്തോടോ നീതിയോടോ യാതൊരു പ്രതിബദ്ധതയുമില്ലെന്ന് രാധിക വെമുല തുറന്നടിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ വിദ്യാർത്ഥി പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ക്യാമ്പസ് ഫ്രണ്ടിനെതിരെ രൂക്ഷവിമര്‍ശവുമായി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. കഴിഞ്ഞ വർഷം മാംഗളൂരില്‍ നടന്ന 'നീതിക്കായി അമ്മ കരയുന്നു' എന്ന പരിപാടിക്ക് എന്നെ ക്ഷണിച്ച ക്യാമ്പസ് ഫ്രണ്ട് ഇന്ന് ഞങ്ങളെ നിരാശയിലാക്കിയെന്ന് രാധിക വെമുല തുറന്നടിച്ചു.
''ആദിവാസി കുടുംബത്തില്‍ നിന്നുള്ള 20 വയസുകാരനായ ഒരു ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിയായിരുന്നു അവന്. അവനെ കൊന്നതിലൂടെ ആ കുടുംബത്തിൻറെയും ആദിവാസി യുവതയുടേയും സമൂഹത്തിൻറെയും സ്വപ്നങ്ങളെയാണ് കാമ്പസ് ഫ്രണ്ട് തകര്‍ത്തു കളഞ്ഞത്.'' രാധിക വെമുല പറഞ്ഞു. മാതൃത്വത്തോടോ നീതിയോടോ തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ഇതിലൂടെ ക്യാമ്പസ്ഫ്രണ്ട് തെളിയിച്ചതായും അവര്‍ കുറ്റപ്പെടുത്തി.
രാധിക വെമുലയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ വിദ്യാർത്ഥി പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകം എന്നെ കടുത്ത വേദനയിലാക്കിയിരിക്കുകയണ്. ആദിവാസി കുടുംബത്തില്‍ നിന്നുള്ള 20 വയസുകാരനായ ഒരു ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിയായിരുന്നു അവന്. അവനെ കൊന്നതിലൂടെ ആ കുടുംബത്തിൻറെയും ആദിവാസി യുവതയുടേയും സമൂഹത്തിൻറെയും സ്വപ്നങ്ങളെയാണ് കാമ്പസ് ഫ്രണ്ട് തകര്‍ത്തു കളഞ്ഞത്.
കഴിഞ്ഞ വർഷം മാംഗളൂരില്‍ നടന്ന 'നീതിക്കായി അമ്മ കരയുന്നു' എന്ന പരിപാടിക്ക് എന്നെ ക്ഷണിച്ച ക്യാമ്പസ് ഫ്ണ്ട് ഇന്ന് ഞങ്ങളെ നിരാശയിലാക്കി. പാർശ്വവത്കരിക്കപ്പെട്ട സമുദായത്തിലെ യുവജനങ്ങളെ പിന്തുണക്കുന്നതിനുപകരം വളരെ ഊര്‍ജസ്വലനായ ഒരു ആദിവാസി വിദ്യാർത്ഥിയെ അവര്‍ കൊന്നുകളഞ്ഞു. മാതൃത്വത്തോടോ നീതിയോടോ തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് അവർ തെളിയിച്ചു.
കൊലപാതകത്തിൽ ഉൾപ്പെട്ട കുറ്റവാളികളെ ശിക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഞാൻ കേരള സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
അഭിമന്യുവിന്റെ കുടുംബത്തിന് എന്റെ അനുശോചനം.
I am extremely distressed and pained in the murder of abhimanyu, SFI student activist of Maharaja’s college, Ernakulam by the Campus front.The 20year old student pursuing bsc chemistry comes from a tribal family. The campus front has shattered the dreams of a tribal youngster and his family and community.
The campus front of India, who have invited me for a programme at manglore,last year, titled ‘Mother’s cry for justice‘ has disappointed us. Instead of supporting the youngsters of marginalised tribal community, they murdered a most vibrant tribal student. By this they have proven that they don’t have any commitment towards motherhood or justice.
I request the state government of Kerala to take all necessary steps to punish the culprits involved in the murder.
My deepest condolences to the family.
Radhika Vemula
Adjust Story Font
16