ഡ്രൈവിങിനിടെ ഫോണില്‍ സംസാരം വേണ്ട; ഫോണ്‍ പിടിച്ചെടുക്കും !
അശ്രദ്ധ കൊണ്ടുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ണായക മാര്‍ഗ നിര്‍ദേശവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ ...
അശ്രദ്ധ കൊണ്ടുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ണായക മാര്‍ഗ നിര്‍ദേശവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ നിയമം ലംഘിക്കുന്ന ഡ്രൈവറുടെ ഫോണ്‍ പിടിച്ചെടുക്കാനാണ് പ്രധാന നിര്‍ദേശം. സംസ്ഥാന ഗതാഗത വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിയമം ലംഘിക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ താല്‍ക്കാലികമായി പിടിച്ചുവക്കണമെന്നും കുറഞ്ഞത് 24 മണിക്കൂറിന് ശേഷമെ ഇത് തിരിച്ചുനല്‍കാവൂ എന്നുമാണ് നിര്‍ദേശം. ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും കോടതി നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തുന്നതു വരെ നിയമലംഘകരില്‍ നിന്ന് 5000 രൂപ പിഴയീടാക്കാനും കോടതി നിര്‍ദേശിക്കുന്നു. ഇതിനൊപ്പം റോഡുകളുടെ അവസ്ഥ പരിശോധിക്കാനും വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. മദ്യലഹരിയില്‍ വാഹനമോടിക്കുന്നത് തടയാന്‍ കര്‍ശന നടപടി വേണമെന്നും പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്.
Adjust Story Font
16