നീ ഇപ്പോള്‍ ഒന്നിനും കൊള്ളാത്തവന്‍; ബീഫിന്‍റെ പേരില്‍ കൊല നടത്തിയവരെ മാലയിട്ട് സ്വീകരിച്ച മകനോട് യശ്വന്ത് സിന്‍ഹ
ജാര്‍ഖണ്ഡില്‍ ബീഫിന്‍റെ പേരില്‍ 55കാരനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച മകനും കേന്ദ്രമന്ത്രിയുമായ ജയന്ത് സിന്‍ഹക്കെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ.
ജാര്‍ഖണ്ഡില്‍ ബീഫിന്‍റെ പേരില്‍ 55കാരനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച മകനും കേന്ദ്രമന്ത്രിയുമായ ജയന്ത് സിന്‍ഹക്കെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. മകനെ ഒന്നിനുംകൊള്ളാത്തവന്‍ എന്നാണ് യശ്വന്ത് സിന്‍ഹ വിശേഷിപ്പിച്ചത്.
"നേരത്തെ മിടുക്കനായ മകന്‍റെ ഒന്നിനും കൊള്ളാത്ത പിതാവായിരുന്നു ഞാന്‍. ഇപ്പോള്‍ നേരെ തിരിച്ചായി. ഞാന്‍ എന്‍റെ മകന്‍റെ പ്രവൃത്തിയെ അംഗീകരിക്കുന്നില്ല. വലിയ അധിക്ഷേപങ്ങള്‍ ഇതിന്‍റെ പേരില്‍ ഉണ്ടാവുമെന്നറിയാം. പക്ഷേ നിങ്ങള്‍ക്ക് ഒരിക്കലും വിജയിക്കാനാവില്ല", യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ 55കാരനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെയാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ മാലയിട്ട് സ്വീകരിച്ചത്. കേസില്‍ 11 പേര്‍ക്ക് അതിവേഗ കോടതി ജീവപര്യന്തം വിധിച്ചിരുന്നു. പക്ഷേ പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി, അപ്പീലില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സസ്പെന്‍ഡ് ചെയ്തു. 8 പേര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ജാമ്യം ലഭിച്ച എട്ട് പേര്‍ നിരപരാധികളാണെന്നാണ് ജയന്ത് സിന്‍ഹയുടെ ന്യായീകരണം.
Adjust Story Font
16