Quantcast

നിയമസഭ തെരഞ്ഞെടുപ്പ്; ബി.എസ്.പിയുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്

ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് സഖ്യരൂപീകരണ ശ്രമങ്ങള്‍.

MediaOne Logo

Web Desk

  • Published:

    10 July 2018 5:25 PM GMT

നിയമസഭ തെരഞ്ഞെടുപ്പ്; ബി.എസ്.പിയുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്
X

2019ലെ വിശാല പ്രതിപക്ഷം എന്ന ആശയത്തെ മുന്‍നിര്‍ത്തി ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി യുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്.

ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അതത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനും സഖ്യം രൂപീകരിക്കാനുമായി ഏതറ്റം വരെയും പോകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ചത്തീസ്ഖഡിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ നിന്ന് മുപ്പത്തിഅയ്യായിരത്തോളം വോട്ടുകളുടെ പിന്‍ബലത്തില്‍ 2 സീറ്റുകള്‍ നേടി ബി.എസ്.പി രണ്ടാം സ്ഥാനം നേടിയിരുന്നു. കോണ്‍ഗ്രസിന് 12 സീറ്റുകള്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ 5 മുതല്‍ 7 സീറ്റുകളാണ് ബി.എസ്.പി പ്രതീക്ഷിക്കുന്നത്.

അമല്‍നാഥ്-മായാവതി കൂടിക്കാഴ്ച്ചക്ക് ശേഷം ബി.എസ്.പിയുമായുള്ള സഖ്യരൂപീകരണത്തിന് സാധ്യത കുറവാണെന്ന് മധ്യപ്രദേശ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസി‍ഡന്‍റ് കമല്‍നാഥ് അറിയിച്ചിരുന്നു. മറ്റ് 2 സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രാതിനിധ്യം കൂടുതലായതിനാല്‍ ബി.എസ്.പി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

2013ലെ തെരഞ്ഞെടുപ്പില്‍ 195 സീറ്റുകളില്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് രാജസ്ഥാനില്‍ ബി.എസ്.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്നുള്ള പ്രതീക്ഷയിലാണ് ബി.എസ്.പി.

TAGS :

Next Story