Quantcast

അംബാനി വരച്ച വരയിലോ മോദി സര്‍ക്കാര്‍? തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി

കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി പ്രഖ്യാപിച്ച ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുവരെ തുടങ്ങിയിട്ട് പോലുമില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെട്ടത് വിവാദത്തില്‍.

MediaOne Logo

Web Desk

  • Published:

    10 July 2018 9:11 AM GMT

അംബാനി വരച്ച വരയിലോ മോദി സര്‍ക്കാര്‍? തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി
X

കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി പ്രഖ്യാപിച്ച ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുവരെ തുടങ്ങിയിട്ട് പോലുമില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെട്ടത് വിവാദത്തില്‍. മൂന്നു വീതം സര്‍ക്കാര്‍ - സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയിരിക്കുന്നത്.

ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബി.ഐ.ടി.എസ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹൈ എഡ്യൂക്കേഷന്‍, നവി മുംബൈയില്‍ ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന റിലയന്‍സ് ഫൌണ്ടേഷന്‍റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനുമാണ് കേന്ദ്ര മാനവശേഷി മന്ത്രാലയം ശ്രേഷ്ഠ പദവി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ജെ.എന്‍.യു ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിവാക്കപ്പെട്ടപ്പോളാണ് ഇതുവരെ തുടങ്ങിയിട്ട് പോലുമില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി സമ്മാനിച്ചിരിക്കുന്നത്.

രാജ്യത്തെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കാനായിരുന്നു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് ഇത് ആറാക്കി ചുരുക്കുകയായിരുന്നു. ലോക റാങ്കിങില്‍ വരില്ലെന്നായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. ജെ.എന്‍.യു ഡല്‍ഹി ഉള്‍പ്പെടെ 114 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പദവിക്കായി അപേക്ഷ സമര്‍പ്പിച്ചത്. ലോക നിരവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന പദവിക്കൊപ്പം ശ്രേഷ്ഠ പദവി ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി മന്ത്രാലയം ആയിരം കോടി രൂപ വീതം സഹായം നല്‍കുമെന്നതും ശ്രദ്ധേയമാണ്.

TAGS :

Next Story