Quantcast

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ആശയം തന്നെ ജനാധിപത്യവിരുദ്ധമെന്ന് മനു അഭിഷേക് സിങ്‍വി

സംസ്ഥാന സർക്കാരുകൾ താഴെ വീണാൽ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താതെ അടുത്ത തെരഞ്ഞെടുപ്പ് വരും വരെ നീട്ടിക്കൊണ്ട് പോകുന്ന രീതി അംഗീകരിക്കാനാകില്ല, നീക്കം നീണ്ടകാലത്തെ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കും

MediaOne Logo

Anshad Anzi

  • Published:

    11 July 2018 1:29 AM GMT

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ആശയം തന്നെ ജനാധിപത്യവിരുദ്ധമെന്ന് മനു അഭിഷേക് സിങ്‍വി
X

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യവിരുദ്ധമെന്ന് കോണ്‍ഗ്രസ്. ഏകാധിപത്യ ഭരണത്തിന്റെ മികച്ച ഉദാഹരമാണ് ഈ ആശയമെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ചെലവ് കുറക്കാനെന്ന പേരിലുള്ള നീക്കം നാടകമാണെന്നും മനു അഭിഷേക് സിങ്‌വി ആരോപിച്ചു.

നിയമസഭ, ലോക്‍സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള ശിപാര്‍ശയില്‍ ചര്‍ച്ചകള്‍ സജ്ജീവമായി തുടരവെയാണ് കോണ്‍ഗ്രസ് എതിപ്പ് ശക്തമാക്കിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ കാതലാണ് തെരഞ്ഞെടുപ്പുകള്‍. അവയുടെ നടത്തിപ്പില്‍ മാറ്റം വരുത്തുക എന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.

സംസ്ഥാന സർക്കാരുകൾ താഴെ വീണാൽ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താതെ അടുത്ത തെരഞ്ഞെടുപ്പ് വരും വരെ നീട്ടിക്കൊണ്ട് പോകുന്ന രീതി അംഗീകരിക്കാനാകില്ലെന്നും മനു അഭിഷേക് സിങ്‌വി പറഞ്ഞു. നീക്കം നീണ്ടകാലത്തെ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കുന്നതാണെന്നും മനു അഭിഷേക് സിങ്‌വി കുറ്റപ്പെടുത്തി. രാജ്യത്ത് ഒരു വിധത്തിലും യോജിക്കാത്ത രീതിയാണിത്. ഭരണഘടന സംവിധാനത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വിവരാവകാശ രേഖകള്‍ പ്രകാരം 4500 കോടിയാണ് നിയമസഭ, ലോക്‍സഭ തെരഞ്ഞെടുപ്പ് ചെലവ്. എന്നാല്‍ 4 വർഷക്കാലത്തെ ഭരണത്തിനിടെ മോദി പരസ്യത്തിനായി ചെലവഴിച്ചത് 4600 കോടിയാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തി ചെലവ് കുറക്കുക എന്നത് മോദി സർക്കാരിന്റെ നാടകമാണെന്നും മനു അഭിഷേക് സിങ്‌വി ആരോപിച്ചു.

TAGS :

Next Story