ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി; പ്രതിഷേധം ശക്തം
ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പദവി മാത്രമേയൂള്ളൂ എന്നും കേന്ദ്ര സഹായം ഇല്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം...
റിയലന്‍സ് തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതില്‍ പ്രതിഷേധം ശക്തം. മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ എഐഎസ്എഫും എന്‍എസ്‌യുഐയും പ്രതിഷേധിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നീക്കമാണ് നടപടിക്ക് പിന്നിലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പദവി മാത്രമേയൂള്ളൂ എന്നും കേന്ദ്ര സഹായം ഇല്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
ഡല്‍ഹി ജെഎന്‍യു ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളെ ഒഴിവാക്കി ആരംഭിക്കുക പോലും ചെയ്യാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദ്രം ശ്രേഷ്ഠപദവി നല്‍കിയതിലാണ് പ്രതിപക്ഷ പാര്‍ട്ടികളും പോഷക സംഘടനകളും പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. എന്‍എസ്‌യു ദേശീയ പ്രസിഡണ്ട് ഫിറോസ് ഖാന്റെ നേതൃത്വത്തിലായിരുന്നു എംഎച്ച്ആര്‍ഡിക്ക് മുന്നിലെ പ്രതിഷേധം. വിദ്യാഭ്യാസ മേഖലയിലെ തകര്‍ക്കുന്നതാണ് മോദി സര്‍ക്കാര്‍ നടപടികളെന്ന് എന്‍എസ്‌യു കുറ്റപ്പെടുത്തി.
പൊതു വിദ്യാഭ്യാസ രംഗത്തെ ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് എംഎച്ച്ആര്‍ഡിയിലേക്ക് മാര്‍ച്ച് നടത്തി എഐഎസ്എഫ് ആരോപിച്ചു. മണിപ്പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് എതിരെ കഴിഞ്ഞ 40 ദിവസമായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.
Adjust Story Font
16