ഡി.എസ്.പി പദവിയില്‍ നിന്ന് ഹര്‍മന്‍പ്രീതിനെ കോണ്‍സ്റ്റബിളായി തരംതാഴ്‍ത്തിയേക്കും; കാരണമിതാണ്...
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മിന്നുംതാരമാണ് ഹര്‍മന്‍പ്രീത് കൌര്‍. അര്‍ജുന അവാര്‍ഡ് ജേതാവ്. പഞ്ചാബ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ഓഫ് പൊലീസ്. പക്ഷേ പറഞ്ഞിട്ടെന്താ,
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മിന്നുംതാരമാണ് ഹര്‍മന്‍പ്രീത് കൌര്‍. അര്‍ജുന അവാര്‍ഡ് ജേതാവ്. പഞ്ചാബ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ഓഫ് പൊലീസ്. പക്ഷേ പറഞ്ഞിട്ടെന്താ, ഹര്‍മന്‍പ്രീതിനെ കോണ്‍സ്റ്റബിളായി തരംതാഴ്‍ത്താന്‍ ഒരുങ്ങുകയാണ് പഞ്ചാബ് പൊലീസ്. വ്യാജ ബിരുദമാണ് നടപടിക്ക് കാരണം. രാജ്യത്തിന് തന്നെ നാണക്കേടായ പല വ്യാജ ബിരുദങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളായിരുന്നു ഈ വ്യാജ ബിരുദ പട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് നടപടി നേരിട്ടുള്ളവരില്‍ കൂടുതലും. ഏറ്റവുമൊടുവില്‍ രാജ്യത്തിന്‍റെ തന്നെ അഭിമാനമായ ഹര്‍മന്‍പ്രീതും വ്യാജ ബിരുദത്തില്‍ കുടുങ്ങി.
ഡി.എസ്.പി പദവിയില്‍ നിന്ന് ഹര്‍മന്‍പ്രീതിനെ കോണ്‍സ്റ്റബിളായി തരംതാഴ്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മീററ്റിലെ ചൌധരി ചരണ്‍ സിങ് സര്‍വകലാശാലയില്‍ നിന്ന് നേടിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് തനിക്കും അറിയില്ലെന്നാണ് സര്‍ക്കാരിന് കൌര്‍ നല്‍കിയ വിശദീകരണം. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തന്നെ മുന്‍കൈ എടുത്ത് നടപടിക്കൊരുങ്ങുന്നത്.
‘’തന്‍റെ കോച്ചാണ് തനിക്ക് സര്‍വകലാശാലയില്‍ പ്രവേശനം തരപ്പെടുത്തിയത്. പരീക്ഷയ്ക്കൊക്കെ അവിടെ ഇളവുണ്ടായിരുന്നു. തനിക്ക് ഇവിടെ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. പക്ഷേ ഇത് വ്യാജമാണോയെന്ന് തനിക്ക് പോലും അത്ര നിശ്ചയമില്ല.’’ - ഹര്‍മന്‍പ്രീത് കൌര്‍ പറയുന്നു.
ഏതായാലും വ്യാജ ബിരുദ വിവാദം ശക്തമായതോടെ പന്ത്രണ്ടാം ക്ലാസ് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള കോണ്‍സ്റ്റബിള്‍ പദവിയിലേക്ക് ഹര്‍മന്‍പ്രീതിനെ തരംതാഴ്‍ത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതോടൊപ്പം ബിരുദം വ്യാജമല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ പിന്നീട് സ്ഥാനക്കയറ്റം നല്‍കാനാണ് ആലോചന. ഹര്‍മന്‍പ്രീതിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ക്കായി മീററ്റ് സര്‍വകലാശാലയിലേക്ക് അയച്ചപ്പോഴാണ് വ്യാജമാണെന്ന് ബോധ്യപ്പെട്ടത്.
Adjust Story Font
16