Quantcast

ആള്‍ക്കൂട്ട കൊലക്കേസിലെ പ്രതികള്‍ക്ക് സ്വീകരണം; കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

രാംഗഢ് ആള്‍ക്കൂട്ട കൊലപാതക കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് സ്വീകരണം നൽകിയ കേന്ദ്രമന്ത്രി ജയന്ത് സിൻഹക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്.

MediaOne Logo

Web Desk

  • Published:

    11 July 2018 5:39 AM GMT

ആള്‍ക്കൂട്ട കൊലക്കേസിലെ പ്രതികള്‍ക്ക് സ്വീകരണം; കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്
X

രാംഗഢ് ആള്‍ക്കൂട്ട കൊലപാതക കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് സ്വീകരണം നൽകിയ കേന്ദ്രമന്ത്രി ജയന്ത് സിൻഹക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല പൂര്‍വവിദ്യാര്‍ഥി പട്ടികയില്‍ നിന്നും ജയന്ത് സിന്‍ഹയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ടുള്ള നിവേദനത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പിന്തുണ തേടി.

അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ എട്ട് പേരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ഹാരമണിയിച്ചും മധുരം നല്‍കിയും സ്വീകരിച്ചത്. വെറുപ്പിന്‍റെ രാഷ്ട്രീയവും സാമുദായിക ധ്രുവീകരണവുമാണ് ബി.ജെ.പിയും മോദി സര്‍ക്കാരും വളര്‍ത്തുന്നതെന്നും ജയന്ത് സിന്‍ഹ രാജിവക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല പൂര്‍വവിദ്യാര്‍ഥി പട്ടികയില്‍ നിന്നും ജയന്ത് സിന്‍ഹയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യം ഉന്നയിച്ചുള്ള ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പുശേഖരണവും ആരംഭിച്ചു.

ഓൺലൈൻ നിവേദനത്തിന് പിന്തുണ തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജയന്ത് സിന്‍ഹ ഒന്നിനും കൊള്ളാത്തവനായെന്നായിരുന്നു സംഭവത്തില്‍ പിതാവും മുന്‍ ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ പ്രതികരണം. 2017 ജൂണ്‍ 29 നായിരുന്നു പശുക്കടത്ത് ആരോപിച്ച് രാംഗഢ് സ്വദേശി അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

TAGS :

Next Story