രണ്ടു വര്‍ഷം കൊണ്ട് ഡല്‍ഹിയിലെ ജലലഭ്യത 20 ശതമാനം കൂട്ടുമെന്ന് അരവിന്ദ് കെജ്‍രിവാള്‍
നിലവില്‍ ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും കനാല്‍ വഴി കൊണ്ടുവരുന്ന വെള്ളമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ ഉപയോഗിക്കുന്നത്. ഈ കനാലുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ജലനഷ്ടം കുറക്കുമെന്നും
- Published:
11 July 2018 4:52 AM GMT
2020 ഓടെ ഡല്‍ഹിയിലെ ജലലഭ്യത 20 ശതമാനം വരെ കൂട്ടുമെന്ന് അരവിന്ദ് കെജ്‍രിവാള്‍. ബുരാരിയിലെ മലിനജല ശുദ്ധീകരണപ്ലാന്‍റ് സന്ദര്‍ശിക്കവേയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള കനാലുകള്‍ കോണ്‍ക്രീറ്റ് ചെയ്യാനുള്ള പദ്ധതി വേഗത്തില്‍ നടപ്പാക്കുമെന്നും കെജ്‍രിവാള്‍ അറിയിച്ചു
അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ഡല്‍ഹിയിലെ ഏറ്റവും നീറുന്ന പ്രശ്നമായ ജലദൌര്‍ലഭ്യത്തിന് പരിഹാരം കണ്ടെത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിനായി നടത്തുന്ന പദ്ധതികളില്‍ ഒന്ന് മാത്രമാണ് ബുരാരിയിലെ കോറോണേഷന്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്റ്. സുപ്രീംകോടതി ഉത്തരവ് അനുകൂലമായി വന്നതോടെ വിവിധ പദ്ധതികള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായി ബുരാരിയിലെ പ്ലാന്‍റും കെജ്‍രിവാള്‍ സന്ദര്‍ശിച്ചു.
അടുത്ത വര്‍ഷം ജൂണോടുകൂടി പ്ലാന്‍റിന്‍റെ പണി പൂര്‍ത്തിയാക്കാമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ജലലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി 200 തടാകങ്ങളും നിര്‍മ്മിക്കാനും ഡല്‍ഹി സര്‍ക്കാരിന് പദ്ധതിയുണ്ട്. നിലവില്‍ ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും കനാല്‍ വഴി കൊണ്ടുവരുന്ന വെള്ളമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ ഉപയോഗിക്കുന്നത്. ഈ കനാലുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ജലനഷ്ടം കുറക്കുമെന്നും ഇതിനായി സര്‍ക്കാരുകളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും കെജ്‍രിവാള്‍ പറഞ്ഞു
Adjust Story Font
16