ഫോര്‍മാലിന്‍; ആന്ധ്രാപ്രദേശില്‍ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി അസ്സം സര്‍ക്കാര്‍
ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വില്‍പന നടത്തിയാല്‍ ശക്തമായ ശിക്ഷാനടപടികളാണ് ഉണ്ടാവുക
ഫോര്‍മാലിന്‍ കണ്ടെത്തിയതിന് തുടര്‍ന്ന് കേരളത്തിന് പിന്നാലെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി അസ്സം സര്‍ക്കാര്‍. ആന്ധ്രാപ്രദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും പത്ത് ദിവസത്തിലേറെ പഴക്കമുള്ള മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ജൂണ്‍ 29 ന് പരിശോധനയ്ക്കു അയച്ചിരുന്നതായും ഇതില്‍ ഫോര്‍മലിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞതായും മന്ത്രി പിയൂഷ് ഹസാരിക പറഞ്ഞു. വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റുകളില്‍ രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യങ്ങള്‍ വില്‍പന നടത്തുന്നുണ്ടോ എന്ന് ജില്ലാ മജിസ്ട്രേറ്റും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഉറപ്പു വരുത്തണമെന്ന് മന്ത്രി പറഞ്ഞു. ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വില്‍പന നടത്തിയാല്‍ ശക്തമായ ശിക്ഷാനടപടികളാണ് ഉണ്ടാവുക. രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ये à¤à¥€ पà¥�ें- വാളയാറില്‍ ഫോര്‍മലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി
Adjust Story Font
16