ബക്കറ്റ് മോഷ്ടിച്ചയാളെ ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
രണ്ട് കോണ്‍സ്റ്റബിള്‍മാരെയാണ് സസ്‌പെന്റ് ചെയ്തത്
ഉത്തര്‍പ്രദേശില്‍ മൊറാദാബാദ് നഗരത്തില്‍ മോഷണം നടത്തിയ 25 വയസുകാരനെ ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. രണ്ട് കോണ്‍സ്റ്റബിള്‍മാരെയാണ് സസ്‌പെന്റ് ചെയ്തത്.
മൊറാദാബാദിലെ ലാജ്പത് നഗറിലെ വീട്ടില്‍ നിന്ന് ബക്കറ്റ് മോഷ്ടിച്ചെന്ന് സംശയിക്കുന്നയാളാണ് മുഹമ്മദ് ബിലാല്‍. ഒരു കൂട്ടം ആളുകള്‍ ബിലാലിനെ പിടികൂടുകയും പൊലീസിന്റെ മുന്നില്‍ ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. അവശനായ ഇയാളെ മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയില്‍ എത്തിക്കുകയും പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. ഇയാളെ പൊലീസുകാര്‍ വലിച്ചിഴക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കോണ്‍സ്റ്റബിള്‍മാരോടൊപ്പം മോഷ്ടാവ് സഹകരിച്ചില്ലെന്നും സ്ഥിതിഗതികളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതിനാലുമാണ് ഇയാളെ വലിച്ചിഴയ്‌ക്കേണ്ടി വന്നതെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Adjust Story Font
16