Quantcast

അലിമുദ്ദീന്‍ അന്‍സാരി വധക്കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ജയന്ത് സിന്‍ഹ

പ്രതികള്‍ക്ക് മാലയിട്ടതിലൂടെ താന്‍ ഇത്തരത്തിലുള്ള അക്രമത്തെ പിന്തുണക്കുന്നയാളാണെന്ന പ്രതീതിയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

MediaOne Logo

Web Desk

  • Published:

    12 July 2018 7:44 AM GMT

അലിമുദ്ദീന്‍ അന്‍സാരി വധക്കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ജയന്ത് സിന്‍ഹ
X

ഇറച്ചി വ്യാപാരിയായ അലിമുദ്ദീന്‍ അന്‍സാരി വധക്കേസില്‍ പ്രതികളായ ഗോരക്ഷാ ഗുണ്ടകളെ അഭിനന്ദിച്ച നടപടിയില്‍ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചു. പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച നടപടി തെറ്റായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

രാജ്യവ്യാപകമായി കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് അലിമുദ്ദീന്‍ അന്‍സാരി വധക്കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച നടപടയില്‍ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചത്. നിയമം അതിന്‍റെ വഴിക്ക് പോകും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും നിരപരാധികള്‍ സ്വതന്ത്രരാവും.

പ്രതികള്‍ക്ക് മാലയിട്ടതിലൂടെ താന്‍ ഇത്തരത്തിലുള്ള അക്രമത്തെ പിന്തുണക്കുന്നയാളാണെന്ന പ്രതീതിയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

ये भी पà¥�ें- അലിമുദ്ദീന്‍ അന്‍‌സാരി കൊല: ജാമ്യത്തിലിറങ്ങിയ ഗോരക്ഷകര്‍ക്ക് കേന്ദ്രമന്ത്രിയുടെ വക സ്വീകരണം

ഗോമാംസം കൈവശം വെച്ചെന്നാരോപിച്ച് കഴിഞ്ഞ ജൂണ്‍ 29 നാണ് അലിമുദ്ദീന്‍ അന്‍സാരിയെന്ന ഇറച്ചി വ്യാപാരിയെ ജാര്‍ഖണ്ഡിലെ രാംഗഡില്‍ ജനക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ അറസ്റ്റിലായ 11 പേരില്‍ ജാമ്യം ലഭിച്ച 8 ആളുകള്‍ക്ക് ബിജെപി പ്രാദേശിക നേതൃത്വം ഒരുക്കിയ സ്വീകരണത്തിലാണ് ജയന്ത് സിന്‍ഹ പങ്കെടുത്ത് പ്രതികളെ പൂമലയണിയിച്ചത്. ഇതിന് എതിരെ ജയന്ത് സിന്‍ഹയുടെ അച്ഛനും ബിജെപി മുന്‍ നേതാവുമായ യശ്വന്ത് സിന്‍ഹയടക്കം നിരവധി പേര്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.

TAGS :

Next Story