ജെ.ഡി.യുവുമായി സഖ്യം തുടരുമെന്ന് ബി.ജെ.പി
ബിഹാറില്‍ ജെ.ഡി.യുവുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.
ബിഹാറില്‍ ജെ.ഡി.യുവുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. പട്നയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതികരണം. ലോക്സഭാ സീറ്റ് വിഭജന തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ബിഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെ.ഡി.യു, എന്‍.ഡി.എ വിട്ട് വീണ്ടും പഴയ പാളയമായ വിശാല മതേതര സഖ്യത്തിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭരണ കാര്യങ്ങളിലെ ഭിന്നതക്ക് പുറമെ ലോക്സഭാ സീറ്റ് വിഭജനക്കാര്യത്തിലും ബി.ജെ.പി - ജെ.ഡി.യു തര്‍ക്കം മുറുകിയതോടെയാണ് നിതീഷ് ഈ നീക്കം നടത്തുന്നത് എന്നുമായിരുന്നു അഭ്യൂഹങ്ങള്‍. ഇതിനിടയിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പട്നയിലെത്തി നിതീഷ് കുമാറിനെ കണ്ടത്. ഉപമുഖ്യമന്ത്രി സുഷീല്‍ കുമാര്‍ മോദിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ലോക്സഭാ സീറ്റ് വിഭജന തര്‍ക്ക അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരു നേതാക്കളും തയ്യാറായില്ല. ജെ.ഡി.യുവുമായുള്ള സഖ്യം തുടരുമെന്ന പ്രസ്താവന മാത്രമാണ് അമിത്ഷാ നടത്തിയത്. 17 സീറ്റുകള്‍ വേണമെന്ന ജെ.ഡി.യു ആവശ്യത്തോട് ബി.ജെ.പിക്ക് ശക്തമായ എതിര്‍പ്പുള്ള സാഹചര്യത്തില്‍ നിതീഷിനെ അനുനയിപ്പിക്കാന്‍ അമിത്ഷാ പരിഹാര ഫോര്‍മുല മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16