Quantcast

സൂപ്പര്‍മാനാണെന്ന് പറയുന്നു, പക്ഷേ ഒന്നും ചെയ്യുന്നില്ല; ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം 

ഖര മാലിന്യ സംസ്കരണം തന്റെ അധികാരപരിധിയിലാണെന്ന് വ്യക്തമാക്കി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് കോടതിയുടെ വിമര്‍ശനം 

MediaOne Logo

Web Desk

  • Published:

    12 July 2018 11:41 AM GMT

സൂപ്പര്‍മാനാണെന്ന് പറയുന്നു, പക്ഷേ ഒന്നും ചെയ്യുന്നില്ല; ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം 
X

മാലിന്യ സംസ്കരണം പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലയാണെന്ന ഡൽഹി ലെഫ്റ്റനന്റ് ഗവർണര്‍ അനില്‍ ബെയ്ജാലിന്റെ പരാമർശത്തെ
രൂക്ഷമായി വിമർശിച്ച്സു പ്രീംകോടതി. തനിക്കാണ് അധികാരമെന്നും താന്‍ സൂപ്പര്‍മാനാണെന്നും നിങ്ങൾ പറയുന്നു. എന്നിട്ടും ഒന്നും ചെയ്യുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഖര മാലിന്യ സംസ്കരണം തന്റെ അധികാരപരിധിയിലാണെന്ന് വ്യക്തമാക്കി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് ജസ്റ്റിസ് മഥന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ച് ഗവര്‍ണറെ വിമര്‍ശിച്ചത്.

എല്ലാ വിഷയത്തിലേക്കും മുഖ്യമന്ത്രിയെ വലിച്ചിഴക്കരുതെന്നും മാലിന്യ സംസ്കരണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു. ഡൽഹിയിലെ ഗാസിപൂർ, ഒഖ്‍ല, ഭലാസ്വ എന്നിവിടങ്ങളിലെ ശുചീകരണത്തിന് വേണ്ടി നടന്ന യോഗങ്ങളിലൊന്നും ലെഫ്. ഗവർണറുടെ ഓഫീസിൽ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്ന് അമിക്കസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമർശനം.

അധികാര തര്‍ക്കത്തില്‍ കെജ്‍രിവാള്‍ സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിക്ക് പിന്നാലെയും സംസ്ഥാനത്ത് വിവിധ വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തര്‍ക്കം തുടരുകയാണ്.

TAGS :

Next Story