ബി.ജെ.പി പാകുന്നത് വെറുപ്പിന്‍റെ വിത്തുകള്‍; മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്
മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രത്തെ തോല്‍പ്പിക്കാന്‍ ഗോഡ്സെയുടെ ആശയത്തിനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.
കോണ്‍ഗ്രസ് മുസ്‍ലിം പുരുഷന്‍മാരുടെ പാര്‍ട്ടിയാണെന്ന ബി.ജെ.പി, മോദി ആരോപങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. അധികാരമോഹത്താല്‍ വെറുപ്പിന്‍റെ വിത്ത് പാകി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി. മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രത്തെ തോല്‍പ്പിക്കാന്‍ ഗോഡ്സെയുടെ ആശയത്തിനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. കോണ്‍ഗ്രസ് തുടരുന്നത് രാഷ്ട്രീയ കാപട്യവും സാമുദായിക പ്രീണനവുമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആരോപിച്ചു.
പൊതുതെരഞ്ഞെടുപ്പും തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനവും ലക്ഷ്യം വച്ച് ഹിന്ദു മുസ്‍ലിം വിവാദം ആളിക്കത്തിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുസ്‍ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കോണ്‍ഗ്രസ് മുസ്‍ലിം പാര്‍ട്ടിയാണെന്നാണ് ബി.ജെ.പി ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് സാമുദായിക പാര്‍ട്ടിയാണെന്നും തുടരുന്നത് രാഷ്ട്രീയ കാപട്യവും സാമുദായിക പ്രീണനവുമാണെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്‍റെ ആരോപണം. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പുതിയ രൂപമാണ് ബി.ജെ.പി എന്നും വെറുപ്പിന്‍റെ വിത്തുകളാണ് രാജ്യത്ത് പാകുന്നതെന്നും കോണ്‍ഗ്രസ് മറുപടി നല്‍കി. നാലാം വര്‍ഷത്തിലും പ്രധാനമന്ത്രി ഹിന്ദു മുസ്‍ലിം വിവാദം ഉണ്ടാക്കുന്നത് ഭരണപരാജയം മറച്ചുവക്കാനാണെന്നായിരുന്നു അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം.
Adjust Story Font
16